21 September Friday

പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതി 2 വർഷത്തിനകം കമീഷൻചെയ്യും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018
പേരാമ്പ്ര
ആറ‌് മെഗാവാട്ട‌് ശേഷിയുള്ള പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി രണ്ടുവർഷത്തിനകം പ്രവൃത്തി പൂർത്തീകരിച്ച‌് കമീഷൻ ചെയ്യുമെന്ന‌് മന്ത്രി എം എം മണി പറഞ്ഞു. വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും അവലംബിക്കാനാണ‌് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.  പേരാമ്പ്രയിൽ കെഎസ‌്ഇബി നിർമിച്ച വൈദ്യുതി വകുപ്പിന്റെ പേരാമ്പ്ര സബ‌്ഡിവിഷൻ, പേരാമ്പ്ര സെക‌്ഷൻ, പേരാമ്പ്ര നോർത്ത‌് സെക‌്ഷൻ എന്നിവയടങ്ങുന്ന ഓഫീസ‌് സമുച്ചയം ഉദ‌്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
കഴിഞ്ഞ യുഡിഎഫ‌് സർക്കാർ ഉപേക്ഷിച്ച എല്ലാ പദ്ധതികളും സമയബന്ധിതമായി പുനരാരംഭിക്കും. 3.25 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത‌് 1.25 കോടി വൈദ്യുതി ഉപഭോക്താക്കളാണുള്ളത‌്. ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനമാണ‌് ഉൽപ്പാദിപ്പിക്കുന്നത‌്. പ്രതിസന്ധികളെല്ലാമുണ്ടായിട്ടും സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ‌്. ബോർഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ജീവനക്കാർ സ‌്തുത്യർഹസേവനമാണ‌് നടത്തുന്നത‌്. പേരാമ്പ്ര മണ്ഡലത്തിൽ ചെറുവണ്ണൂർ, തുറയൂർ എന്നിവിടങ്ങളിൽ പുതിയ സെക‌്ഷൻ ഓഫീസുകൾ ആരംഭിക്കുന്നത‌് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ടി പി രാമകൃഷ‌്ണൻ  അധ്യക്ഷനായി. പേരാമ്പ്ര മണ്ഡലവികസനത്തിൽ വൈദ്യുതിവകുപ്പിന്റെ സേവനം നാഴികക്കല്ലാണെന്ന‌് മന്ത്രി  ടി പി രാമകൃഷ‌്ണൻ പറഞ്ഞു. ഡെപ്യൂട്ടി ചീഫ‌് എൻജിനിയർ പി പ്രസന്ന റിപ്പോർട്ടവതരിപ്പിച്ചു. മുൻ എംഎൽഎ കെ കുഞ്ഞമ്മത‌്, ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എ സി സതി, പഞ്ചായത്ത‌് പ്രസിഡന്റുമാരായ കെ എം റീന, പി എം കുഞ്ഞിക്കണ്ണൻ, എൻ പത്മജ, ഷീജ ശശി, കെ പി അസ്സൻകുട്ടി, ജില്ലാപഞ്ചായത്ത‌് മെമ്പർമാരായ എ കെ ബാലൻ, സുജാത മനക്കൽ, ബ്ലോക്ക‌് പഞ്ചായത്തംഗം വി കെ സുനീഷ‌്, പഞ്ചായത്തംഗം രജീഷ‌്കുമാർ, മണ്ഡലം വികസനമിഷൻ ജനറൽ കൺവീനർ എം കുഞ്ഞമ്മത‌്, രാഷ‌്ട്രീയ പാർടി പ്രതിനിധികളായ എൻ പി ബാബു, രാജൻ മരുതേരി, എ കെ ചന്ദ്രൻ, ആവള ഹമീദ‌്, കിഴക്കയിൽ ബാലൻ, കെ സജീവൻ, ഒ ടി ബഷീർ, ബേബി കാപ്പുകാട്ടിൽ, സന്തോഷ‌് വെട്ടുകല്ലേൽ, വ്യാപാരി പ്രതിനിധികളായ സുരേഷ‌്ബാബു, കൈലാസ‌്, വി കെ ഭാസ‌്കരൻ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ എൻജിനിയർ കെ കെ രാധാകൃഷ‌്ണൻ, കെ കെ മജീദ‌്, വി പി സന്തോഷ‌്, പി പി സാജിദ‌് എന്നിവർ സംസാരിച്ചു. ഡിസ‌്ട്രിബ്യൂഷൻ നോർത്ത‌് ചീഫ‌് എൻജിനിയർ എസ‌് പരമേശ്വരൻ സ്വാഗതംപറഞ്ഞു. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top