19 September Wednesday

വിദേശ മദ്യവും പുകയില ഉൽപ്പന്നങ്ങളും പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

 വടകര 

എക്സ്സൈസും ആർപിഎഫും സംയുക്തമായി ട്രെയിനിൽ നടത്തിയ പരിശോധനയിൽ 180 കുപ്പി ഗോവ നിർമ്മിത വിദേശ മദ്യവും, 16 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. മഡ്ഗോവയിൽ നിന്നും ലോക്മാന്യതിലകിലേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ മദ്യവും, പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയത്. പ്രതികളെ കണ്ടെത്താനായില്ല. പരിശോധനയ്ക്ക് ആർപിഎഫ് എസ്ഐ കെ എം സുനിൽ കുമാർ, സിപിഒ മാരായ സി കെ സുരേഷ് കുമാർ,അനിൽ, ഷെറിൻ, എക്സ്സൈസ് ഇൻസ്പെക്റ്റർ ആർ ജയരാജ്,പ്രിവന്റീവ് ഓഫീസർമാരായ സോമസുന്ദരൻ, ഹാരിസ്, സിഇഒ മാരായ രാജേഷ് കുമാർ, അനിരുദ്ധ് എന്നിവർ നേത്യത്വം നൽകി.
 
പ്രധാന വാർത്തകൾ
Top