Top
20
Thursday, July 2017
About UsE-Paper

നാട്ടുകാരുടെ ജാഗ്രത: മാലിന്യം കുറഞ്ഞു

Monday Jul 17, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > നാട്ടുകാര്‍  ജാഗ്രത കാണിക്കുന്നതിനാല്‍ ആരും ഇപ്പോള്‍ മാലിന്യം തള്ളാന്‍ ധൈര്യപ്പെടുന്നില്ലെന്ന് കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി കെ ടി അബ്ദുള്‍ നാസര്‍ പറഞ്ഞു. 75 ശതമാനത്തോളം മാലിന്യം കുറഞ്ഞു. പുഴ മാലിന്യമുക്തമാക്കണമെന്ന ബോധം ഓരോ വ്യക്തിയിലും രൂപപ്പെടുത്താന്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പുഴ മലിനപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് വിപുല പദ്ധതികളുമായി സിഡബ്ള്യുആര്‍ഡിഎം രംഗത്ത് വന്നത്. മൂന്ന് വര്‍ഷം മുമ്പ് നടത്തിയ പരിശോധനയില്‍ ബാക്ടീരിയ അളവ് കൂടുതലായി കണ്ടെത്തി. എംഎഎംഒ കോളേജ് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ച് ടണ്‍കണക്കിന് മാലിന്യങ്ങള്‍ പുഴയില്‍നിന്ന് നീക്കി. പാര്‍ശ്വഭിത്തി ബലപ്പെടുത്താന്‍ 500ഓളം മുളതൈകള്‍ വച്ചു പിടിപ്പിച്ചു. സമീപത്തെ കുടുംബങ്ങള്‍ക്ക് ടോയ്ലെറ്റ് സൌകര്യം ഒരുക്കി. ഇതെല്ലാം മാലിന്യ തോത് കുറയ്ക്കാന്‍ ഇടയാക്കിയെന്ന് സമീപകാല പരിശോധന ഫലങ്ങള്‍ വ്യക്തമാക്കുന്നു. കൂട്ടായ്മയിലെ അംഗങ്ങള്‍ക്കായി സിഡബ്ള്യുആര്‍ഡിഎമ്മില്‍ ക്ളാസ് നടത്തി. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ തുടരാനാണ് തീരുമാനം.15 ലക്ഷത്തിന്റെ പ്രവൃത്തികളാണ് നടത്തുക.
സിഡബ്ള്യുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞനായ ഡോ. പി എസ് ഹരികുമാറാണ് പ്രോജക്ട് കോ- ഓഡിനേറ്റര്‍. പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഡോ. മാധവന്‍ കോമത്താണ്.
ചാലിയാറിന്റെ പോഷകനദിയായ ഇരുവഞ്ഞി കോടഞ്ചേരി വെള്ളരിമലയില്‍നിന്നാണ് ആരംഭിക്കുന്നത്. 30 കിലോമീറ്റര്‍ നീളത്തില്‍ കോടഞ്ചേരി, തിരുവമ്പാടി, മുക്കം, കാരശേരി, കൊടിയത്തൂര്‍, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്നത്.

Related News

കൂടുതൽ വാർത്തകൾ »