23 July Monday

കാത്തിരിപ്പിന് വിരാമം; ആർഡിഒ ഓഫീസ് ഉദ്ഘാടനം 25 ന്

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

 വടകര

വടകരക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം.   വടകര അതിഥി മന്ദിരത്തിന്റെ പഴയ ബ്ലോക്കിൽ ആർഡിഒ ഓഫീസ് 25ന് രാവിലെ പത്തിന് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്യും. എൽഡിഎഫ് സർക്കാരിന്റെ  രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം.  പരിപാടി  വിജയിപ്പിക്കുന്നതിനായി ചൊവ്വാഴ്ച  റസ്റ്റ് ഹൗസിൽ സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു.  സി കെ നാണു എംഎൽഎ അധ്യക്ഷനായി. 
കോഴിക്കോട്, വടകര എംപിമാർ, വടകര ആർഡിഒ ഓഫീസ് പരിധിയിൽപെടുന്ന എംഎൽഎമാർ, മുനിസിപ്പൽ ചെയർമാൻ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, സർവീസ് സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനപ്രതിനിധികൾ, സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വടകര മുനിസിപ്പൽ 
ചെയർമാൻ കെ ശ്രീധരൻ ചെയർമാനും, വടകര ആർഡിഒ വി പി അബ്ദുറഹിമാൻ കൺവീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്.  തഹസിൽദാർ പി കെ സതീഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ രവീന്ദ്രൻ, നഗരസഭ വൈസ് ചെയർപേഴ്സൺ പി ഗീത എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top