21 May Monday

സർക്കാർ പ്രവർത്തിക്കുന്നത്‌ തുറന്ന മനസ്സോടെ: ടി പി

സ്വന്തം ലേഖകൻUpdated: Wednesday May 16, 2018

സർക്കാർ രണ്ടാംവാർഷികത്തിന്റെ ഭാഗമായി നടന്ന കോഴിക്കോട്‌ ഫെസ്‌റ്റിന്റെ സമാപനത്തിൽ ഘോഷയാത്രയിൽ മികച്ച നിശ്‌ചല ദൃശ്യം അവതരിപ്പിച്ച കൃഷിവകുപ്പിന്‌ ടി പി രാമകൃഷ്‌ണൻ ഉപഹാരം നൽകുന്നു

 കോഴിക്കോട‌് 

തുറന്ന മനസ്സോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന‌് മന്ത്രി ടി പി രാമകൃഷ‌്ണൻ പറഞ്ഞു. മന്ത്രിസഭാ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബീച്ചിൽ നടക്കുന്ന കോഴിക്കോട് ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  സർക്കാർ നടപ്പാക്കിയ ജനകീയ ക്ഷേമപ്രവർത്തനങ്ങൾ വിലകുറച്ചുകാണാൻ ഇടവരരുത‌്. എതിർക്കുന്നവരോട് മത്സരിക്കുകയല്ല ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കാർഷിക വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ നല്ല മാറ്റങ്ങൾ ജനങ്ങൾ ഏറ്റെടുക്കണമെന്നും  മന്ത്രി പറഞ്ഞു.
സമാപന സമ്മേളനം  മന്ത്രി എ കെ ശശീന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു. മന്ത്രിസഭ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ജനങ്ങളിൽനിന്നും ലഭിക്കുന്ന പിന്തുണ പ്രതിബദ്ധത വർധിപ്പിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. രണ്ടു വർഷംകൊണ്ട് ശ്രദ്ധേയമായ വികസന പദ്ധതികൾ നടപ്പാക്കാനായി.
എല്ലാ ജില്ലകളിലും വൻ ജനപങ്കാളിത്തമാണ് സർക്കാരിന്റെ വാർഷിക പരിപാടികൾക്ക് ലഭിക്കുന്നത്. 
ഇത് ഭാവിപദ്ധതികൾ തീരുമാനിക്കുന്നതിൽ നിർണായകമാകും; നവകേരളം കെട്ടിപ്പടുക്കുന്നതിന് ഊർജം നൽകും. സർക്കാരിന്റെ ജനകീയ പ്രതിബദ്ധത വർധിച്ചതായും കൂടുതൽ മികച്ച പ്രവർത്തനം വാഗ്ദാനം ചെയ്യുന്നതായും മന്ത്രി  പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top