20 September Thursday
താലൂക്കിൽ 250ലേറെ കുടുംബങ്ങൾ വിടൊഴിഞ്ഞു; താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

ദുരിതം വിതച്ച്‌ കനത്ത മഴ

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018
വ്യാഴാഴ്‌ച രാവിലെയുണ്ടായ ശക്തമായ മഴയിൽ താലൂക്കിൽ നിരവധി വീടുകൾക്ക്‌ നാശനഷ്ടം. പാലയാട്‌ നട  വെളുത്ത മലയിൽ  വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. നാദാപുരം ഗവ. യു പിസ്‌കൂളിലും പുറമേരി എളയിടം എൽപി സ്‌കൂളിലുമായി രണ്ട്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.  മഴവെള്ളം കയറി വീടുകളിൽ ഒറ്റപ്പെട്ടവരെ  മാറ്റി താമസിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ റവന്യൂ വകുപ്പും അധികൃതരും ഊർജിതമാക്കി. ചെരണ്ടത്തൂർ മാങ്ങാംമുഴിയിൽ മഴവെള്ളം കയറി പാലം വെള്ളത്തിനടിയിലായി. 
മാങ്ങാംമുഴി പാലത്തിന്റെ ഷട്ടറിനുമുകളിലുടെ പുഴ കര കവിഞ്ഞൊഴുകി. ആയഞ്ചേരി ടൗണിൽ വെള്ളം കയറി കടകളിൽ നാശനഷ്ടം. 
എകെജി വായനശാലയിൽ വെള്ളം കയറി നിരവധി പുസ്‌തകങ്ങൾ നശിച്ചു.കുറ്റ്യാടിയിൽ നൂറ്‌ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഗ്രാമീണ റോഡുകളും തീരദേശ റോഡുകളും തകർന്നു.
 
പ്രധാന വാർത്തകൾ
Top