18 October Thursday

അക്കാദമിക് മാസ്റ്റര്‍ പ്ളാന്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018


കോഴിക്കോട് > ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ളാന്‍ സ്കൂള്‍തല അവതരണം  കോര്‍പറേഷന്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഡിഡിഇ ഇ കെ സുരേഷ് കുമാര്‍ മുഖ്യാതിഥിയായി. കൌണ്‍സിലര്‍ ജയശ്രീ കീര്‍ത്തി സംസാരിച്ചു.
പദ്ധതി ലക്ഷ്യങ്ങള്‍ എസ്ആര്‍ജി കണ്‍വീനര്‍ ടി രജിതയും പദ്ധതി അവതരണം എന്‍ എം ഭാസ്കരനും നിര്‍വഹിച്ചു. പൊതുചര്‍ച്ചയും ക്രോഡീകരണവും നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി ആര്‍ സുരേഷ്് കുമാര്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ കെ ഗൌരി നന്ദിയും പറഞ്ഞു. സി കെ സതീഷ് കുമാര്‍ അധ്യക്ഷനായി.
കോട്ടൂളി യുപി സ്കൂളിന്റെ അക്കാദമിക് മാസ്റ്റര്‍ പ്ളാന്‍ 'മുന്നേറ്റം' കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിത രാജന്‍ പ്രകാശനംചെയ്തു. അഞ്ചു വര്‍ഷത്തേക്ക് സ്കൂളില്‍ നടക്കേണ്ട അക്കാദമികവും, ഭൌതികവും സാമൂഹ്യവുമായ വിവിധ പദ്ധതികളടങ്ങുന്ന വികസന രേഖ സ്കൂള്‍ മാനേജര്‍ ടി ആര്‍ മധുകുമാര്‍ ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് ടി സനില്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക വി മൃദുലകുമാരി, വി പി ശിവദാസന്‍, എന്‍ വി രാജന്‍, കെ വിജയന്‍, പവിത്രന്‍, സിന്ധു, പി ശശി, കെ സി കലാദേവി എന്നിവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top