Top
21
Tuesday, November 2017
About UsE-Paper

കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചതായി കണക്കുകള്‍

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

 കോഴിക്കോട് > ജില്ലയില്‍ കഴിഞ്ഞ പത്ത് മാസങ്ങളിലായി കുട്ടിക്കള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ വര്‍ധിച്ചതായി ചൈല്‍ഡ് ലൈന്‍. ആകെ 658 കേസുകളാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയത്. ലൈംഗികാതിക്രമത്തിന്റെ പേരില്‍ 92 കേസ് ജനുവരി മുതല്‍ ഒക്ടോബര്‍ വരെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 109 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസത്തിലെ കണക്കുകള്‍കൂടി വരുമ്പോള്‍ വര്‍ധനയുണ്ടാകുമെന്ന് ചൈല്‍ഡ്ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി മുഹമ്മദലി പറഞ്ഞു. 

ജില്ലയില്‍ എട്ട് ശൈശവ വിവാഹങ്ങള്‍ നടന്നതായും കണക്കുകള്‍ പറയുന്നു. ശാരീരിക പീഡനം 86, മാനസിക പീഡനം 89 എണ്ണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാലഭിക്ഷാടനവും ബാലവേലയും ജില്ലയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കുറവാണ്്. ബാലഭിക്ഷാടനം 10 എണ്ണവും ബാലവേല ഒന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യപരമായ പ്രശ്നങ്ങളില്‍പെട്ട ഏഴ് പേരെയും പാര്‍പ്പിടമില്ലാത്ത 67 പേര്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ ജില്ലാ ചൈല്‍ഡ് ലൈന്സാധിച്ചു. മാനസികമായി പ്രയാസമനുഭവിക്കുന്ന 67 കുട്ടികള്‍ക്ക് പ്രത്യേക ക്ളാസുകള്‍ നല്‍കി പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനും സാധിച്ചു. 23 പേരെയാണ് ജില്ലയില്‍നിന്നും ഈ വര്‍ഷം കാണാതായതായി റിപ്പോര്‍ട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും വഴിതെറ്റിയെത്തിയ 19 പേരെ തിരിച്ച് സ്വദേശത്തെത്തിക്കാനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.