Top
20
Wednesday, September 2017
About UsE-Paper

പേരാമ്പ്ര അപകടം: 10 പേര്‍ക്ക് പരിക്ക്

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌


പേരാമ്പ്ര > കല്ലോടിനും മൂരികുത്തിക്കുമിടയില്‍ സ്വകാര്യ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പേരാമ്പ്ര താലൂക്കാശുപത്രി അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റ എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരംകാവില്‍ നളിനി (കോടേരിച്ചാല്‍), വേട്ടുവഞ്ചേരി നഫീസ (പുളിയോട്ടുമുക്ക്), പുതുക്കുടി കണാരന്‍ (മുതുവണ്ണാച്ച), തച്ചറോത്തിടത്ത് നബീസ (മേപ്പാടി), കൊല്ലംകണ്ടി കൃഷ്ണന്‍നായര്‍ (മൂരിപ്പാലം ചങ്ങരംകുളം), കുരിയാടി ആരിഫ (38), നടുക്കണ്ടി അജിത (മേഞ്ഞാണ്യം), മഞ്ജുഷ് (40) മേഞ്ഞാണ്യം എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലുള്ളത്. സജിത കല്ലോട് പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു പെണ്‍കുട്ടിയെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രഥമ ചികിത്സക്കുശേഷം വിട്ടയച്ചു.
 

Related News

കൂടുതൽ വാർത്തകൾ »