15 November Thursday

ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
കോഴിക്കോട‌് 
 പുതുപ്പാടി പഞ്ചായത്ത് കണ്ണപ്പൻകുണ്ടിലെ ഉരുൾപൊട്ടിയ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശിച്ചു.  മട്ടിക്കുന്ന് പാലം, കണ്ണപ്പൻകുണ്ട് പാലം, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മണൽവയൽ എകെടിഎം സ്‌കൂൾ, മൈലള്ളാംപാറ സെന്റ് ജോസഫ് യുപി സ്‌കൂൾ എന്നിവിടങ്ങളിൽ കഴിയുന്നവരുടെ ദുരന്തം ചോദിച്ചറിഞ്ഞു. ദുരന്തം സംഭവിച്ച മേഖലകളിലെ നാശനഷ്ടങ്ങള്‍ കണക്കാക്കി സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന ‌എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കണമെന്ന‌് കേന്ദ്രത്തോട‌് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറക്ക്  സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജോർജ് എം തോമസ് എംഎൽഎ,  കലക്ടർ യു വി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് ജോസ്, ഒതയോത്ത് അഷ്റഫ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മമാണി, തഹസിൽദാർ സി മുഹമ്മദ് റഫീഖ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.     

 

പ്രധാന വാർത്തകൾ
Top