18 November Sunday

പ്ലസ‌് വൺ അലോട്ട‌്മെന്റ‌്: സംവരണത്തിൽ 5507 സീറ്റൊഴിവ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

 ജില്ലയിൽ ആദ്യഘട്ട അലോട്ട‌്മെന്റിന്റെ അടിസ്ഥാനത്തിലുള്ള പ്ലസ‌് വൺ പ്രവേശനം അവസാനിച്ചു. സംവരണ വിഭാഗത്തിൽ  5507 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.  ജനറൽ സീറ്റിൽ മുഴുവൻ പേരും പ്രവേശനം നേടി. 

ആദ്യ അലോട്ട‌്മെന്റിൽ പ്രവേശനം നേടാത്തവർ 20ന‌് നടക്കുന്ന രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട‌്മെന്റ‌് വരെ കാത്തിരിക്കണം. കോഴിക്കോട‌് സർക്കാർ ‐എയ‌്ഡഡ‌് ഹയർസെക്കൻഡറി സ‌്കൂളുകളിലും പ്ലസ‌് വണിന‌് 10 ശതമാനം സീറ്റ‌ുകൂടി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട‌്. ആദ്യം 20 ശതമാനം സീറ്റ‌് വർധിപ്പിച്ചിരുന്നു.  
  സർക്കാർ മെറിറ്റിലുള്ള 27469 സീറ്റിലേയ്ക്കുളള പ്രവേശനമാണ‌് ആദ്യ അലോട്ട‌്മെന്റിൽ നടന്നത‌്. 21962 സീറ്റിൽ വിദ്യാർഥികൾ പ്രവേശനം നേടി.  12,459 സീറ്റുകൾ നോൺ മെറിറ്റിലുണ്ട‌്. പട്ടികജാതി സംവരണത്തിൽ 1381 സീറ്റുകളുടെ ഒഴിവുമുണ്ട‌്. 4103  സീറ്റാണ‌് ഉണ്ടായിരുന്നത‌്.  ഇതിൽ  2722 പേർ പ്രവേശനം നേടി.‌
പട്ടികവർഗ വിഭാഗത്തിൽ 2723 സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. 2905 സീറ്റിൽ   182  പേർ മാത്രമാണ‌് പ്രവേശനം നേടിയത‌്. ഭിന്നശേഷി  വിഭാഗത്തിൽ 363 സീറ്റ‌്  ഒഴിവുണ്ട‌്. 651 സീറ്റാണ‌് ഉണ്ടായിരുന്നത‌്. 288 പേർ പ്രവേശനം നേടി. 
ജില്ലയിൽ സർക്കാർ, എയ‌്ഡഡ‌്, അൺഎയ‌്ഡഡ‌് സ‌്കൂളുകളിലായി 181 സ‌്കൂളിലേക്കാണ‌് പ്രവേശനം. ഇതിൽ 64 സർക്കാർ സ‌്കൂളുകളും 86 എയ‌്ഡഡ‌് സ‌്കൂളുകളുമാണ‌്. 28 അൺ എയ‌്ഡ‌ഡ‌് സ‌്കൂളുകളുമുണ്ട‌്. രണ്ട‌് സ‌്പെഷ്യൽ സ‌്കൂളുകളും ഒരു ടെക‌്നിക്കൽ സ‌്കൂളുമുണ്ട‌്. സർക്കാർ സ‌്കൂളിലാകെ 109 സയൻസ‌് ബാച്ചുകളാണുള്ളത‌്. 
പ്രധാന വാർത്തകൾ
Top