21 July Saturday

ഓഖി ബാധിതരെ സഹായിക്കാന്‍ അതുല്യയുടെ ചിത്രം

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ആരംഭിച്ച വി അതുല്യയുടെ ചിത്രപ്രദര്‍ശനം

കോഴിക്കോട് , ലളിതകലാ അക്കാദമി ആര്‍ട്് ഗ്യാലറിയില്‍ ആരംഭിച്ച നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി വി അതുല്യയുടെ ചിത്രപ്രദര്‍ശനം 16ന് അവസാനിക്കും.  
വര കലയായി മാത്രമൊതുക്കാതെ ജീവിതോപാധികൂടിയാണിതെന്ന് തെളിയിക്കുന്ന അതുല്യ, മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ പണം കണ്ടെത്താനുള്ള പ്രദര്‍ശനം കൂടിയാണിത്. കൂലിപ്പണിക്കാരായ അച്ഛന്‍ സിവില്‍ സ്റ്റേഷന്‍ എടച്ചേരിത്താഴം വി വിനോദിനും അമ്മ ഗീതക്കും എന്നും കൈത്താകണമെന്ന ലക്ഷ്യത്തോടെയാണ് അതുല്യ വര പഠിയ്ക്കാന്‍ തുടങ്ങിയത്. മൂന്ന് വര്‍ഷം മുമ്പാണ് വരയുടെ ആദ്യപാഠം അറിയുന്നത്. പലര്‍ക്കും മുഖചിത്രങ്ങളും മറ്റും വരച്ചുനല്‍കി വരുമാന മാര്‍ഗവും കണ്ടെത്തുന്നുമുണ്ട്.  
 പത്താംക്ളാസ് വിദ്യാര്‍ഥിയായ അതുല്യയുടെ മൂന്നാമത്തെ പ്രദര്‍ശനമാണിത്. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബാബുരാജ് പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top