19 October Friday

ഇതര സംസ്ഥാനക്കാരുടെ മോശം ക്യാമ്പുകള്‍ പൂട്ടും

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018
കോഴിക്കോട് , ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന ഗരിമ പദ്ധതിയുടെ ഭാഗമായി ഇതര സംസഥാന തൊഴിലാളികളുടെ ക്യാമ്പുകളുടെ പരിശോധന കര്‍ശനമാക്കി. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ക്യാമ്പുകളുടെ വിവരങ്ങള്‍ 15ന് മുമ്പായി ജില്ലാ ഭരണനേതൃത്വത്തെ അറിയിക്കണമെന്ന് കെട്ടിട നിര്‍മാതാക്കള്‍ക്ക് കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഫെബ്രുവരി 15ന് ക്യാമ്പുകളില്‍ പരിശോധന നടത്തും. താമസയോഗ്യമല്ലാത്ത ക്യാമ്പുകള്‍ കണ്ടെത്തിയാല്‍ ഒരവസരം കൂടി നല്‍കും. ഇതിനിടയില്‍ പരിഹരിച്ചില്ലെങ്കില്‍ ക്യാമ്പ് അടച്ചുപൂട്ടും. 
തദ്ദേശസ്വയഭരണസ്ഥാപനത്തില്‍ നിന്നും അംഗീകൃത നമ്പറുള്ള കെട്ടിടം, വെള്ളംകെട്ടിക്കിടക്കാത്ത വൃത്തിയായ സൈറ്റ്, ഒരാള്‍ക്ക് 2.5 ചതുരശ്ര കാര്‍പെറ്റ് എരിയയോടു കൂടിയ കിടപ്പുമുറി, 10 പേര്‍ക്ക് ഒന്ന് എന്ന് നിലയില്‍ കക്കൂസ്, സെപ്റ്റിക് ടാങ്ക്, സോക്പിറ്റ് സംവിധാനം, ഉറച്ച തറയോടും മറയോടും കൂടിയ കുളിമുറികള്‍, പ്രത്യേക അടുക്കള, ഖര മാലിന്യ സംസ്കരണസംവിധാനം, കുടിവെള്ളസംവിധാനം എന്നി എട്ട് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്താമസസ്ഥലത്തിന് ഗ്രേഡിങ് നല്‍കുന്നത്.  
എട്ട് ഘടകങ്ങളുടെ ഓരോന്നിന്റെയും സൌകര്യങ്ങള്‍ പരിശോധിച്ച് അവയുടെ മികവ് അനുസരിച്ച് പല ഗ്രേഡുകളായി തരംതിരിക്കും. 18 മുകളില്‍ മാര്‍ക്ക ്ലഭിച്ച ക്യാമ്പിന്  ഗ്രേഡ് എ യും, 15 നും  17 നും ഇടയില്‍ മാര്‍ക്ക ്ലഭിച്ച ക്യാമ്പിന് ഗ്രേഡ് ബി യും, 10 നും 14 നും ഇടയ്ക്കുള്ളവര്‍ക്ക് ഗ്രേഡ് സിയും നല്‍കും. 10 നു താഴെ മാര്‍ക്കു ലഭിച്ച താമസസ്ഥലത്തെ ഗ്രേഡിംഗിന് പരിഗണിക്കുന്നതല്ല. ഗ്രേഡിംഗ്കുറവായസ്ഥലങ്ങളില്‍ 45 ദിവസത്തിനകം പുനപരിശോധന നടത്തുകയും. സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയാത്തവ പൂട്ടാനുമാണ് തീരുമാനം.  
ഇതിനകം പഞ്ചായത്ത് തലത്തില്‍ നടത്തിയ പരിശോധനയില്‍ 97 ക്യാമ്പുകള്‍ എ ഗ്രേഡും 158 ക്യാമ്പുകള്‍ സി ഗ്രേഡും 268ക്യാമ്പുകള്‍ സിഗ്രേഡുമായി കണ്ടെത്തിയരുന്നു. 341 ക്യാമ്പുകള്‍ 10 ല്‍ കുറവ് മാര്‍ക്ക് നേടിയവയാണ്.  ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി 875 ക്യാമ്പുകളാണ് പരിശോധിച്ചത്.  കോര്‍പ്പറേഷന്‍ പരിധിയിലെ 163 ക്യാമ്പുകള്‍ പരിശോധന നടത്തി. ഇതില്‍ ഒരു ക്യാമ്പില്‍ മാത്രമാണ് എ ഗ്രേഡ് ഉള്ളത്. 68 എണ്ണത്തിന് സി ഗ്രേഡും 23 എണ്ണത്തിന് ബി ഗ്രേഡും ലഭിച്ചു. 76 എണ്ണത്തില്‍ 10 ല്‍ കുറവ് മാര്‍ക്കാണുള്ളത്. 
യോഗത്തില്‍ കലക്ടര്‍ യു വി ജോസ്,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ, കമ്യൂണിറ്റി മെഡിസിന്‍ അസോസിയറ്റ് പ്രൊഫസര്‍ വിലാസിനി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ. ഇ ബിജോയ്, ഡോ. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top