21 September Friday

പികെഎസ‌് ജില്ലാ സമ്മേളനം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

പേരാമ്പ്ര
പട്ടികജാതി ക്ഷേമസമിതി ജില്ലാ സമ്മേളനം വെള്ളിയാഴ‌്ച രാവിലെ ഒമ്പതുമുതൽ പേരാമ്പ്ര അഭിമന്യൂ നഗറിൽ (സുരഭി ഓഡിറ്റോറിയം) ആരംഭിക്കും. പ്രതിനിധി സമ്മേളനം പികെഎസ‌് സംസ്ഥാന സെക്രട്ടറി അഡ്വ. സോമപ്രസാദ‌് എംപി ഉദ‌്ഘാടനംചെയ്യും.  സംസ്ഥാന നേതാക്കളായ എസ‌് അജയകുമാർ, വേലായുധൻ വള്ളിക്കുന്ന‌്, കൊട്ടറ വാസുദേവ‌്, ചന്ദ്രൻ വയനാട‌് എന്നിവർ പങ്കെടുക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 275 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.  ശനിയാഴ‌്ച വൈകിട്ട‌് പ്രകടനം പേരാമ്പ്ര ഗസ‌്റ്റ‌്ഹൗസ‌് പരിസരത്തുനിന്ന‌് ആരംഭിക്കും. ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത‌് ചേരുന്ന പൊതുസമ്മേളനം പികെഎസ‌് സംസ്ഥാന പ്രസിഡന്റ‌് കെ രാധാകൃഷ‌്ണൻ ഉദ‌്ഘാടനംചെയ്യും.
പ്രധാന വാർത്തകൾ
Top