16 November Friday

ഇന്ധന വിലവർദ്ധനവ് സാധാരണക്കാരുടെ നടുവൊടിക്കുന്നു. എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
നാദാപുരം
അനിയന്ത്രിതമായ പെട്രോളിന്റെ ഡീസലിന്റെയും വില വർധനവിലൂടെ കേന്ദ്ര സർക്കാർ  സാധാരണക്കാരുടെ നടുവൊടിക്കുകയാണെന്ന്  കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ്  എം വി ഗോവിന്ദൻ പറഞ്ഞു. 50ാം വാർഷികത്തിന്റെ ഭാഗമായി വാണിമേൽ പരപ്പുപാറയിൽ നാദാപുരം ഏരിയാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
വിലക്കയറ്റത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയന്നുവരണം. ബിജെപിയും കോൺഗ്രസ്സും ഒരേ വർഗനിലപാടുകളാണ് പിന്തുടരുന്നത്. ഇതിനെതിരെ രാജ്യത്ത് ബദൽ നയങ്ങൾ ശക്തിപ്പെടുത്തണം.
യുവാക്കളെയടക്കം ആകർഷിക്കാൻ കഴിയുന്ന പുതിയ തൊഴിൽ സംസ്കാരം രൂപപ്പെടുത്താനാണ് കർഷക തൊഴിലാളി യൂണിയൻ ലക്ഷ്യമിടുന്നത്. ഇതിനായി കർഷക തൊഴിലാളികളുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ കർമ്മ സേന രൂപീകരിക്കും. വി കുമാരൻ അധ്യക്ഷനായി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top