14 November Wednesday

എളമരം കരീമിന‌് തൊഴിലാളികളുടെ സ്വീകരണം

സ്വന്തം ലേഖകൻUpdated: Monday Aug 13, 2018

 

കോഴിക്കോട‌്
രാജ്യസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ട സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന‌് തൊഴിലാളികൾ സ്വീകരണം നൽകി. സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻജിഒ യൂണിയൻ ഹാളിലായിരുന്നു സ്വീകരണം. പ്രളയക്കെടുതിയിൽ മരിച്ചവർക്ക‌് ആദരാഞ്ജലി അർപ്പിച്ചായിരുന്നു തുടക്കം.
  ജില്ലാ പ്രസിഡന്റ‌് വി പി കുഞ്ഞികൃഷ‌്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിക്കുവേണ്ടി ട്രഷറർ ടി ദാസൻ ഷാൾ അണിയിച്ചു. വിവിധ സംഘടനകൾ ഉപഹാരവും ഷാളും നൽകി.  ലോട്ടറി ഏജന്റ‌്സ‌് ആൻഡ‌് സെല്ലേഴ‌്സ‌് യൂണിയൻ ഓണം ബമ്പർ അടക്കമുള്ള ലോട്ടറി ടിക്കറ്റുകളുടെ മാലയാണ‌് അണിയിച്ചത‌്. ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ സ്വാഗതം പറഞ്ഞു. വിവിധ സിഐടിയു യൂണിയനുകളുടെ നേതാക്കളും  പ്രവർത്തകരും പങ്കെടുത്തു. അധ്യാപക, ജീവനക്കാരുടെയും ബാങ്ക‌്, ടെലികോം, എൽഐസി മേഖലയിലെ സംഘടനകളുടെയും  നേതാക്കൾ സംബന്ധിച്ചു. 
   കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കൂടുതൽ ജനവിരുദ്ധമായി തുടരുകയാണെന്ന‌് എളമരം കരീം പറഞ്ഞു. എല്ലാ മേഖലയിലും കടുത്ത ദുരിതമാണ‌്. കുത്തകകൾക്കാണ‌് ഈ സർക്കാരിനെക്കൊണ്ടുള്ള നേട്ടം. റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതി അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകുമെന്ന‌് കരീം പറഞ്ഞു. 
   സെപ‌്തംബർ അഞ്ച‌് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിഐടിയു ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ‘കനൽ’ ബുള്ളറ്റിൻ എളമരം കരീം ബെഫി ജില്ലാ സെക്രട്ടറി എൻ മീനക്ക‌് കൈമാറി പ്രകാശനം ചെയ‌്തു. 
പ്രധാന വാർത്തകൾ
Top