26 September Wednesday

ചുരം റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

 

കുറ്റ്യാടി
കഴിഞ്ഞ ആറുവർഷമായി ഒരുവിധ അറ്റകുറ്റപ്പണികളും നടത്താതെ അപകട വളവുകളായ ചുരം റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടന്ന യോഗതീരുമാനപ്രകാരം റോഡിന്റെ ഇരുവശങ്ങളിലും ഭീഷണിയായി നിൽക്കുന്ന തണൽ മരങ്ങളും മണ്ണിടിഞ്ഞുവീണ കല്ലും പാറക്കൂട്ടവും മരങ്ങളും മാറ്റി. ചുരം റോഡിലെ ഓവുചാലുകൾ പുനഃസ്ഥാപിക്കുകയും വെള്ളക്കെട്ടുകൾ  ഒഴിവാക്കുകയും റോഡിലെ കുഴികൾ നികത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടുദിവസമായി ദുരന്തനിവാരണ സേനയും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡർമാരും ഫയർഫോഴ്സും ചുരം റോഡിൽ ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ ശ്രമിച്ചു വരികയാണ്. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ്, തഹസിൽദാർ, റവന്യൂ ഉദ്യോഗസ്ഥർ ,ജനപ്രതിനിധികൾ എന്നിവരുടെ നേത്യത്വത്തിലാണ് പ്രതികൂല കാലാവസ്ഥയിലും ചുരത്തിൽ പ്രവർത്തിച്ചു വരുന്നത്.
പ്രധാന വാർത്തകൾ
Top