13 November Tuesday

സദാചാര പൊലീസ് അക്രമം: മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018
നാദാപുരം
കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ  വഴിയാത്രക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാഹുൽ രാജ് അധ്യക്ഷനായി. ടി അഭീഷ് സംസാരിച്ചു. 
സദാചാര ആക്രമണം നടത്തി നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രതികളെ ഉടൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും  ജനാധിപത്യ  മഹിളാ അസോസിയേഷൻ നാദാപുരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. 
സദാചാര ആക്രമണത്തിന് നേതൃത്വം നല്കിയ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം നാദാപുരം ലോക്കൽ കമ്മിറ്റി 
ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
Top