19 September Wednesday

ആരോഗ്യ പദ്ധതികൾക്ക‌് ‌ പിന്തുണ നൽകും: കെഎംഎസ‌്ആർഎ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018
കോഴിക്കോട‌്
എൽഡിഎഫ‌് സർക്കാർ നടപ്പാക്കുന്ന ജനകീയ ആരോഗ്യ പരിപാടികൾക്ക‌് പൂർണ പിന്തുണ നൽകുമെന്ന‌് കേരള മെഡിക്കൽ ആൻഡ‌് സെയിൽസ‌് റെപ്രസന്റേറ്റീവ‌്  അസോസിയേഷൻ ജില്ലാ സമ്മേളനം  പ്രഖ്യാപിച്ചു.  
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ‌്ഘാടനം ചെയ്‌തു.  കെഎംഎസ‌്ആർഎ ജില്ലാ പ്രസിഡന്റ‌് പി ബാബു അധ്യക്ഷനായി. 
കെ എം സുരേന്ദ്രൻ, കൃഷ‌്ണപ്രസാദ‌്, യു സതീഷ‌്കുമാർ, പി കെ സന്തോഷ‌് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ രതീഷ‌് സ്വാഗതവും സജേഷ‌് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി ബാബു(പ്രസിഡന്റ‌്) കെ രതീഷ‌് (സെക്രട്ടറി)നിഷാന്ത‌് (വൈസ‌് പ്രസിഡന്റ‌്)സജേഷ‌് (ജോയിന്റ‌്സെക്രട്ടറി) പി കെ രഞ‌്ജിത്ത‌് (ട്രഷറർ).
പ്രധാന വാർത്തകൾ
Top