21 November Wednesday

പാലയാട് പട്ടികജാതി കോളനിക്ക് ഒരുകോടി

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018
വടകര
അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാലയാട് പട്ടികജാതി കോളനിക്ക് ഒരുകോടി രൂപ അനുവദിച്ചു. ഗ്രാമവികസന പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ കോളനിയുശട ണുഖച്ഛായതന്നെ മാറും. ഭവന പുനരുദ്ധാരണം, കക്കൂസ് നിർമാണം, കുടിവെള്ള സൗകര്യങ്ങൾ, റോഡുകളും നടപ്പാതയും നിർമിക്കൽ, മാലിന്യനിർമാർജ്ജനം, തൊഴിൽ പരിശീലനം, പൊതുസ്ഥാപനങ്ങളുടെ നിർമാണം, അടുക്കളത്തോട്ടം, സംരക്ഷണഭിത്തി നിർമാണം തുടങ്ങിയവക്കയാണ് ഫണ്ട് വിനിയോഗിക്കുക.
ഗുണഭോക്തൃസമിതി രൂപീകരണയോഗം പാറക്കൽ അബ്ദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ അധ്യക്ഷയായി. പട്ടികജാതി വികസന ഓഫീസർ അരുൺജോതി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു കുഴിക്കണ്ടി, നിർമിതി കേന്ദ്രം പ്രൊജക്ട്മാനേജർ കെ മനോജ്, എൻ എൻ രവീന്ദ്രൻ, ഇ നാരായണൻ, ടി അമ്മത്, ടി കുഞ്ഞിരാമൻ, കെ പി ബാലകൃഷ്ണൻ, കെ പി ബാബു, വി പി ബാലൻ, എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം കെ വി സത്യൻ സ്വാഗതവും എസ്സി പ്രെമോട്ടർ വിജിന നന്ദിയും പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top