Top
19
Monday, February 2018
About UsE-Paper

തപാല്‍ മേഖലയിലെ ജിഡിഎസ് ജീവനക്കാരുടെ വേതനം പരിഷ്കരിക്കണം

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌

കോഴിക്കോട് > കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കി തപാല്‍മേഖലയിലെ ജിഡിഎസ് ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ളോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സരോജ് ഭവനില്‍ നടന്ന സമ്മേളനം ഡോ. സുനില്‍ പി ഇളയിടം ഉദ്ഘാടനംചെയ്തു. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ളോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് ജില്ലാ പ്രസിഡന്റ് പി അബ്ദുള്‍ നാസര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ശിവദാസന്‍ റിപ്പോര്‍ട്ടും പി കെ ബിജു കണക്കും അവതരിപ്പിച്ചു. വി ശ്രീകുമാര്‍, പി കെ മുരളീധരന്‍, അജയകുമാര്‍, യു പി നരേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. ആര്‍ ജൈനേന്ദ്രകുമാര്‍ സ്വാഗതവും സതീബാബു നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി അബ്ദുള്‍ നാസര്‍ (പ്രസിഡന്റ്), സി ശിവദാസന്‍ (സെക്രട്ടറി), പി കെ ബിജു (ട്രഷറര്‍).