20 July Friday

എക്സൈസ് കബഡിയില്‍ പുതുപ്പാടി സ്കൂള്‍ ജേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018


കോഴിക്കോട് > എക്സൈസ് വകുപ്പ് സംസ്ഥാന ലഹരിവര്‍ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്കൂള്‍ കബഡി മത്സരത്തില്‍ പുതുപ്പാടി ഗവ. ഹൈസ്കൂള്‍ ജേതാക്കളായി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിനാണ് രണ്ടാം സ്ഥാനം. നടുവണ്ണൂര്‍ ജിഎച്ച്എസ്എസ് മൂന്നാംസ്ഥാനം നേടി.
മാനാഞ്ചിറ മൈതാനത്ത് നടന്ന മത്സരത്തില്‍ പത്ത് ടീമുകള്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി കെ സുരേഷ് അധ്യക്ഷനായി. കെ ജെ മത്തായി, എം സുഗുണന്‍, എം പി അബ്ദുല്‍ ഗഫൂര്‍, താഹ ബാഫഖി തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. എം ജെ ജോസഫ് സ്വാഗതവും ജി ബൈജു നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top