Top
17
Wednesday, January 2018
About UsE-Paper

സഹകരണ വാരാഘോഷം: ഘോഷയാത്ര കടപ്പുറത്തുനിന്ന് തുടങ്ങും

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > കോഴിക്കോട്ട് നടക്കുന്ന 64-ാമത് സഹകരണ വാരാഘോഷം  സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച പകല്‍ മൂന്നിന് കോഴിക്കോട് കടപ്പുറത്തുനിന്നും  ആരംഭിക്കുന്ന  സഹകരണ ഘോഷയാത്രയുടെ റൂട്ട് തീരുമാനമായി.
 ബീച്ച് ഗാന്ധിറോഡ് ജങ്ഷനില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്ര  മുതലക്കുളത്തെ  പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരണം.
ബീച്ച് ഗാന്ധിറോഡ് പരിസരത്തുനിന്നും  ആരംഭിക്കുന്ന  ഘോഷയാത്രയുടെ ഏറ്റവും മുമ്പില്‍ സ്വാഗതസംഘം ഭാരവാഹികളും അതിനുപുറകില്‍ വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകാരും യഥാക്രമം ചുമതല നല്‍കപ്പെട്ട റൂട്ട് ഓഫീസറുടെ നിര്‍ദേശപ്രകാരം അണിനിരക്കണം. മുതലക്കുളത്ത് എത്തുന്ന പ്ളോട്ടുകളുള്ള വാഹനം പാളയം, കല്ലായ് റോഡ് വഴി ഫ്രാന്‍സിസ് റോഡ് ഓവര്‍ ബ്രിഡ്ജ് കയറി ബീച്ചിലേക്ക് തിരികെ പോകേണ്ടതാണ്. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍  ജീവനക്കാരും  സഹകാരികളും പകല്‍ മൂന്നിനുമുമ്പ് കടപ്പുറത്ത് ഗാന്ധി റോഡ് ജങ്ഷനില്‍ എത്തണമെന്നും വാഹനങ്ങള്‍ ജീവനക്കാരെ ഇറക്കിയതിനുശേഷം വടക്കോട്ട് ഭട്ട്റോഡ് ഭാഗത്തേക്ക് പടിഞ്ഞാറുവശം ചേര്‍ന്ന് പാര്‍ക്ക് ചെയ്യണമെന്നും സ്വാഗതസംഘം ഭാരവാഹികളായ എം മെഹബൂബും പി കെ പുരുഷോത്തമനും അറിയിച്ചു.

Related News

കൂടുതൽ വാർത്തകൾ »