Top
16
Tuesday, January 2018
About UsE-Paper

ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ പുനര്‍വിന്യസിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് > ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ പുനര്‍വിന്യസിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പിലെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, കന്നുകാലി വളര്‍ത്തല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തില്‍ 50 ശതമാനം ക്വോട്ട അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പി ആര്‍ സുരേഷ്കുമാര്‍ അധ്യക്ഷനായി. ഡോ. മേരി കെ എബ്രഹാം വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണംചെയ്തു. എ അസ്മത്തുള്ള ഖാന്‍, സുധി കോട്ടൂര്‍, കെ ഫവാസ്, കെ കെ അനീസ് ബാബു, വി ബൈജു, വി മനോജ്, പി സൈജന്‍, ജി ജയ്സിങ് എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനം രതീശന്‍ അരിമ്മല്‍ ഉദ്ഘാടനംചെയ്തു. ഭാരവാഹികള്‍: പ്രസിഡന്റ്: പി ആര്‍ സുരേഷ്കുമാര്‍. സെക്രട്ടറി: എ ജെ എബി മോന്‍. ട്രഷറര്‍: സി പി അമല്‍ജിത്. വൈസ് പ്രസിഡന്റുമാര്‍: ജി ജയ്സിങ്, വി ബൈജു. ജോയിന്റ് സെക്രട്ടറിമാര്‍: കെ കെ അനീസ് ബാബു, ബിനു വിജയന്‍.

Related News

കൂടുതൽ വാർത്തകൾ »