Top
20
Monday, November 2017
About UsE-Paper

ഗ്രാമീണ്‍ ബാങ്ക് പെന്‍ഷന്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം അവസാനിപ്പിക്കണം

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
കേരള ഗ്രാമീണ്‍ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കെ ശ്രീനിവാസന്‍ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട് > ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ക്ക് വാണിജ്യ ബാങ്കുകളിലെ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് കേരള ഗ്രാമീണ്‍ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഓള്‍ കേരള ബാങ്ക് റീട്ടയറീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി കെ ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി കുഞ്ഞിരാമന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വി പി രാഘവന്‍, പി രാധാകൃഷ്ണന്‍, മനോഹര്‍ലാല്‍, കെ ബാലചന്ദ്രന്‍, ഭാസ്കര മാരാര്‍ എന്നിവര്‍ സംസാരിച്ചു.
 ഭാരവാഹികള്‍: കെ പി മുഹമ്മദ് കോഴിക്കോട്(പ്രസിഡന്റ്), കെ ബാലകൃഷ്ണന്‍ കാസര്‍കോട്(ജനറല്‍ സെക്രട്ടറി), വി കുഞ്ഞിരാമന്‍ കണ്ണൂര്‍(ട്രഷറര്‍).
 

Related News

കൂടുതൽ വാർത്തകൾ »