Top
17
Wednesday, January 2018
About UsE-Paper

അക്ഷരപ്പൊലിമ തുടര്‍വിദ്യാഭ്യാസ കലോത്സവം തുടങ്ങി

Sunday Nov 12, 2017
സ്വന്തം ലേഖകന്‍
അക്ഷരപ്പൊലിമ ജില്ലാ കലോത്സവം നാദാപുരത്ത് ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

നാദാപുരം > സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യതാ പഠിതാക്കള്‍ക്കായുള്ള ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം അക്ഷരപ്പൊലിമ നാദാപുരത്ത് തുടക്കമായി. റെസ്റ്റ്ഹൌസ് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയോടെയായിരുന്നു തുടക്കം.
വിവിധ ബ്ളോക്കുകളിലെ മത്സരത്തില്‍ വിജയികളായ അഞ്ഞൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. നാല് വിഭാഗങ്ങളിലായി ഇരുപത്തി അഞ്ചോളം ഇനങ്ങളിലാണ് മത്സരം. നാദാപുരം ഗവ. യുപി സ്കൂള്‍ പരിസരത്ത് മൂന്ന് വേദികളിലാണ് പരിപാടി. ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ സ്റ്റേജിനങ്ങള്‍ തുടങ്ങും. ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ പി കെ സജിത ഉപഹാരം നല്‍കി. പി കെ ഷൈലജ, അഹമ്മദ് പുന്നക്കല്‍, ടി കെ അരവിന്ദാക്ഷന്‍, കെ അച്യുതന്‍, തൊടുവയില്‍ മഹമൂദ്, പി പി സുരേഷ് കുമാര്‍, ടി എം ചന്ദ്രി, കെ ചന്തു, മനോജ് അരൂര്‍, ടി കെ ലിസ, സി വി കുഞ്ഞികൃഷ്ണന്‍, പി പി ചാത്തു, രജീന്ദ്രന്‍ കപ്പള്ളി, സൂപ്പി നരിക്കാട്ടേരി, കരിമ്പില്‍ ദിവാകരന്‍, എം ഡി വത്സല എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ സ്വാഗതം പറഞ്ഞു.