Top
20
Monday, November 2017
About UsE-Paper

ഹൂപ്പത്തണ്‍ ബാസ്കറ്റ്ബോള്‍ ഇന്ന്

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് >  ജില്ലയിലെ ബാസ്കറ്റ്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ഹുപ്പത്തണ്‍ മത്സരം ഞായറാഴ്ച വൈകിട്ട് ആറിന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ദേശീയ ചാമ്പ്യന്‍മാരായ കേരളത്തിന്റെ വനിതാ ടീമും ഓസ്ട്രേലിയയിലെ മെല്‍ബണില്‍നിന്നുള്ള പ്രൊഫഷണല്‍ ക്ളബ്ബായ റിങ്വുഡ്ഹോക്ക്സ് വനിതാ ടീമും തമ്മിലാണ് മത്സരം.
  കേരളത്തിലെ മുന്‍കാല ബാസ്കറ്റ്ബോള്‍ താരങ്ങളുടെ കൂട്ടായ്മയായ റീബൌണ്ടും കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷനും സംയക്തമായാണ് ഹൂപ്പത്തണ്‍ മത്സരം സംഘടിപ്പിക്കുന്നത്. കൊച്ചി, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ മത്സരങ്ങള്‍ക്കുശേഷമാണ് ടീമുകള്‍ കോഴിക്കോട്ടെത്തുന്നത്.
രാജ്യന്തരതാരം പി എസ് ജീനയാണ് ക്യാപ്റ്റന്‍. 15 അംഗ ടീമില്‍ കോഴിക്കോട്ടുകാരായ അഖില മോഹന്‍, എന്‍ അതുല്യ, അശ്വതി ജയശങ്കര്‍ എന്നിവര്‍ ടീമിലുണ്ട്. സി വി സണ്ണിയാണ് പരിശീലകന്‍. 3500ഓളം പേര്‍ക്കിരിക്കാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഗ്യാലറിക്ക് 100, 200 രൂപ, കസേര 500, 1000 എന്നീ നിരക്കിലാണ് ടിക്കറ്റ്. ഓണ്‍ലൈന്‍വഴിയാണ് ടിക്കറ്റ് വിതരണം. സ്റ്റേഡിയത്തിന് സമീപം ടിക്കറ്റ് കൌണ്ടറുണ്ടാകും.

Related News

കൂടുതൽ വാർത്തകൾ »