Top
17
Wednesday, January 2018
About UsE-Paper
വീടുകള്‍ എറിഞ്ഞു തകര്‍ത്തു

പുതുപ്പണം സിദ്ധാന്തപുരത്ത് ആര്‍എസ്എസ്-ബിജെപി അക്രമം

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

വടകര> പുതുപ്പണം സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപം വെള്ളിയാഴ്ച രാത്രിയില്‍ ആര്‍എസ്എസ് അഴിഞ്ഞാട്ടം. സിപിഐ എം സിദ്ധാന്തപുരം ബ്രാഞ്ച് സെക്രട്ടറി ടി ടി പ്രസാദിന്റെയും  കോറോത്ത് ചന്ദ്രന്റെയും വീടിന് നേരെയാണ് അക്രമം നടന്നത്. കപ്പള്ളി താഴ സതീശന്‍, വടക്കെ മലയില്‍ അശോകന്‍, ഇല്ലത്തുംകുനിയില്‍ രഘു, ആറാട്ട്നട പറമ്പില്‍ എ പി രാജന്‍, പ്രബീഷ്, ആര്‍ കെ നിവാസില്‍ ജിജു എന്ന നിലേഷ്, അമ്പലക്കയ്യില്‍ രജില്‍ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം.
കല്ലേറില്‍ ഇരു വീടുകളിലെയും ജനല്‍ ഗ്ളാസുകള്‍ തകര്‍ന്നു. ഭീഷണിയുമായി വീടുകള്‍ക്ക് നേരെ പാഞ്ഞടുത്ത ക്രിമിനല്‍ സംഘം വീട്ടിലുണ്ടായിരുന്ന പ്രസാദിന്റെ ഭാര്യയും വടകര നഗരസഭയിലെ മുപ്പത്തി ഒന്നാം വാര്‍ഡ് കൌണ്‍സിലറുമായ കെ വത്സലയേയും മകളെയും ചന്ദ്രന്റെ ഭാര്യയേയും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യങ്ങള്‍ വിളിച്ചു പറയുകയും ചെയ്തു.
ഒരു വിധ സംഘര്‍ഷങ്ങളും നിലവിലില്ലാത്ത പ്രദേശത്ത് ആസൂത്രിതമായി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അക്രമണം  പ്രദേശത്തെ ഡിവൈഎഫ്ഐ  സ്തൂപം, കൊടിമരം, കൊടികള്‍, ഫ്ളക്സുകള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. സിപിഐ എമ്മിന്റെ പുതുപ്പണം ലോക്കല്‍ സമ്മേളനം വന്‍ ജന പങ്കാളിത്തത്തോടെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് സിദ്ധാന്തപുരത്ത് നടന്നിരുന്നു. ആര്‍എസ്എസ് അനുഭാവികളും പ്രവര്‍ത്തകരുമായ ചിലര്‍ സംഘപരിവാര്‍ ബന്ധം ഉപേക്ഷിക്കാന്‍ പരസ്യമായി തയ്യാറാവുകയും ചെയ്തിട്ടുണ്ട്.അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വടകര പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പുതുപ്പണം ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.