Top
21
Tuesday, November 2017
About UsE-Paper

ധ്യാന്‍ ദേവിന് ഇനി വായിക്കാം, വീട്ടില്‍ ലൈബ്രറി ഒരുക്കി സഹപാഠികള്‍

Sunday Nov 12, 2017
സ്വന്തം ലേഖകന്‍

നാദാപുരം > എന്നും സ്കൂളില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും ധ്യാന്‍ദേവിന് ഇനി സുഖമമായി വായിക്കാം എഴുതാം. ഭിന്നശേഷിക്കാരനായ ധ്യാന്‍ദേവിന് സഹപാഠികള്‍ വീട്ടില്‍ ലൈബ്രറി ഒരുക്കി നല്‍കി. കല്ലുമ്പുറം കെകെഎം എംഎല്‍പി സ്കൂളിലെ രണ്ടാം തരം വിദ്യാര്‍ഥി ചെങ്ങണം കോട്ട് ധ്യാന്‍ദേവിനാണ് സഹപാഠികള്‍ വീട്ടില്‍ ലൈബ്രറി ഒരുക്കിയത്. ഏറെ കഴിവുകളുണ്ടെങ്കിലും ശാരീരിക പ്രയാസങ്ങളാല്‍ ബുദ്ധിമുട്ടുന്ന ധ്യാന്‍ദേവിന് എല്ലാ ദിവസവും സ്കൂളിലെത്താന്‍ കഴിയില്ല. പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ ധ്യാന്‍ദേവിന് കവിതയും കഥയും ഏറെ ഇഷ്ടമാണ്.
പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയും, ബിആര്‍സിയും ചേര്‍ന്ന് കൂട്ടുകൂടാന്‍ പുസ്തക ചങ്ങാതി പദ്ധതി വഴി നൂറ്റി അമ്പതില്‍ പരം ബുക്കുകളാണ് ലൈബ്രറിയിലുള്ളത്.  ബുക്ക് സൂക്ഷിക്കാനുള്ള അലമാരയും സഹപാഠികള്‍ നല്‍കി. ലൈബ്രറി തൂണേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ ധ്യാന്‍ദേവിന് നല്‍കി. ടി സുധീഷ് അധ്യക്ഷനായി.  മനോജ് അരൂര്‍, പി ശ്രീലത, പി എം സുരേന്ദ്രന്‍, കെ കെ നാരായണന്‍, ടി ജയചന്ദ്രന്‍, ഇ പ്രകാശന്‍, എ പി നാണു, കെ ഷാജില, കെ എസ് സിനി, എം കെ ഗോപാലകൃഷ്ണന്‍, ടി പി കുട്ടിശങ്കരന്‍, വി പി കുഞ്ഞമ്മദ് എന്നിവര്‍  സംസാരിച്ചു.