16 October Tuesday

മത്തായി ചാക്കോ ദിനാചരണം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018
മുക്കം
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന മത്തായി ചാക്കോയുടെ 12–ാം ചരമവാർഷിക ദിനം ശനിയാഴ്ച വിവിധ പരിപാടികളോടെ ആചരിക്കും. തിരുവമ്പാടി ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രഭാതഭേരി, പതാക ഉയർത്തൽ എന്നിവ നടക്കും. ജന്മനാടായ തിരുവമ്പാടിയിലെ മത്തായി ചാക്കോ സ‌്മൃതി മണ്ഡപത്തിൽ രാവിലെ പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ ഉണ്ടാകും.
വൈകിട്ട് അഞ്ചിന് പ്രകടനവും അനുസ്മരണ പൊതുസമ്മേളനവും നടക്കും. പ്രകടനം മിൽമുക്കിൽനിന്ന് തുടങ്ങി ബസ് സ്റ്റാൻഡ‌് പരിസരത്ത് സമാപിക്കും. പൊതു സമ്മേളനത്തിൽ മന്ത്രി ടി പി രാമകൃഷ്ണൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്, എംഎൽഎമാരായ രാജു എബ്രഹാം, ജോർജ് എം തോമസ് എന്നിവർ പങ്കെടുക്കും. ഏരിയയിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റും പണവും പി രാജീവ് ഏറ്റുവാങ്ങും.
മത്തായി ചാക്കോ പഠിച്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്‌എസ്‌എസിൽ എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥിക്കുള്ള ചാക്കോ എൻഡോവ്മെന്റ്  വിതരണം ചെയ്യും.
പ്രധാന വാർത്തകൾ
Top