14 December Friday

ആയഞ്ചേരി ഉപതെരഞ്ഞെടുപ്പ്: 78.8 ശതമാനം പോളിങ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018
വടകര
ആയഞ്ചേരി പഞ്ചായത്തിലെ 14‐ാം വാർഡ് പൊയ്യിൽപാറ ഡിവിഷനിലേക്കുള്ള ഉപതെരെഞ്ഞെടുപ്പിൽ കനത്ത പോളിങ്ങ്. പൊന്മേരി എൽപി സ്കൂളിലെ പോളിങ്‌ സ്റ്റേഷനിലെ ബൂത്തിൽ 78.8 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. സർക്കാർ ജോലികിട്ടിയതിനെ തുടർന്ന് എൽഡിഎഫ് അംഗം രാജിവെച്ചതിനാലാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. സിപിഐ എമ്മിലെ സുനിത മലയിലാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിന് വേണ്ടി കോൺഗ്രസിലെ ഉഷ നാലുപുരയ്ക്കലും ബിജെപി സ്ഥാനാർഥിയായി രഷില എള്ളോടിയും ജനവിധി തേടുന്നു. കഴിഞ്ഞതവണ സിപിഐ എമ്മിലെ എം എസ് ഷീജ കോൺഗ്രസിലെ ലതിക കൈതക്കെട്ടിലിനെ 363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫ് 593, യുഡിഎഫ് 262, ബിജെപി 57 എന്നിങ്ങനെയായിരുന്നു വോട്ട്‌ നില. 17 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് ആറും യുഡിഎഫിന് 10 അംഗങ്ങളാണുള്ളത്. വേട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് ഓഫീസിൽ നടക്കും.  

 

പ്രധാന വാർത്തകൾ
Top