21 July Saturday
ആര്‍ദ്രം പദ്ധതി

മെഡിക്കല്‍ കോളേജില്‍ നവീകരണ പ്രവര്‍ത്തനത്തിന് തുടക്കം

സ്വന്തം ലേഖകന്‍Updated: Thursday Oct 12, 2017
 
കോഴിക്കോട് > മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലും സൂപ്പര്‍ സ്പെഷ്യാലിറ്റിയിലും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒപി നവീകരണമാണ് രണ്ടിടത്തും തുടങ്ങിയത്.
500 പേര്‍ക്ക് ഇരിക്കാവുന്ന ടിക്കറ്റ് കൌണ്ടറിന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് തുടങ്ങിയത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗൈനക് ഒപിയുടെ മുന്‍ഭാഗത്തും സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ കെട്ടിടത്തിന്റെ വടക്കുഭാഗത്തുമായാണ് ഒപി കൌണ്ടര്‍ നിര്‍മാണം നടക്കുന്നത്. കംപ്യൂട്ടറൈസ്ഡ് കൌണ്ടര്‍ ആയതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള സൌകര്യമുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ശീതീകരണ സംവിധാനം, ബാത്ത്റൂം സൌകര്യം, കുടിവെള്ള സംവിധാനം തുടങ്ങിയവയെല്ലാം ഒപിയില്‍ സജ്ജമാക്കുന്നുണ്ട്. പേര് വിളിക്കുന്ന മുറയ്ക്ക് പരിശോധനാമുറിയിലേക്ക് പോയാല്‍ മതി. ഇവിടെയും ആവശ്യമായ ക്രമീകരണം ഒരുക്കും. മെഡിക്കല്‍ കോളേജ് ഒപിയിലും ഉടന്‍ നവീകരണം ആരംഭിക്കും. ഭവന നിര്‍മാണ ബോര്‍ഡിനാണ് നിര്‍മാണച്ചുമതല. ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. പുതിയ ഒപി പ്രവര്‍ത്തന സജ്ജമാകുന്നതോടെ നിലവില്‍ മണിക്കൂറുകളോളം വരിനിന്ന് രോഗികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയാകും. ഇതോടെ ഒപി ക്രമീകരണം അന്താരാഷ്ട്ര നിലവാരത്തിലേക്കുയരും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top