Top
15
Friday, December 2017
About UsE-Paper

സ്വകാര്യ മേഖലകളിലേക്കുള്ള അഭിമുഖം നാളെ

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌
കോഴിക്കോട് > വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനായുള്ള അഭിമുഖം 13ന് രാവിലെ 10.30ന് ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ളോയബിലിറ്റി സെന്ററില്‍ നടക്കും. നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്റെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ തുടര്‍ന്ന് വരുന്ന ഒഴിവുകളിലും ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
35 വയസ്സില്‍ താഴെ പ്രായമുള്ള പ്ളസ്ടു, ബിരുദം, എംസിഎ/ബിടെക്/എംഎസ്സി കംപ്യൂട്ടര്‍സയന്‍സ്, ഐടിഐ/ഡിപ്ളോമ എന്നീ യോഗ്യതയും കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, സെയില്‍സ് കണ്‍സള്‍ട്ടന്റ്, ക്വാളിറ്റി അഷുറന്‍സ് മാനേജര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, പേഴ്സണാലിറ്റി  ഡെവലപ്മെന്റ്് ട്രെയ്നര്‍,  ഏവിയേഷന്‍  ട്രെയ്നര്‍, ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, ഇലക്ട്രോ -ടെക്നിഷ്യന്‍ എഛ് വാക് ടെക്നിഷ്യന്‍, മഹീന്ദ്ര മൊബൈല്‍ സേവാ, പ്രീ ഡെലിവറി ഇന്‍ചാര്‍ജ്, ഫ്ളോര്‍ കണ്‍ട്രോളര്‍, വാറന്റി അസിസ്റ്റന്റ്, ഡ്രൈവര്‍, വാഷങ്-ഡ്രൈവര്‍, ക്വാളിറ്റി കണ്‍ട്രോളര്‍, ടെലികോളര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരും ബയോഡാറ്റ സഹിതം ഹാജരാക്കണം. 30നും 40നും ഇടയില്‍  പ്രായമുള്ള  ബിഎസ്സി കഴിഞ്ഞ വനിതകള്‍ക്ക്  പ്രത്യേക അഭിമുഖം ഉണ്ടാകും. തെലുങ്ക്,  കന്നഡ എന്നീ ഭാഷകള്‍ അറിയാവുന്ന ഡിഗ്രി കഴിഞ്ഞ ഉദ്യോഗാര്‍ഥികളെയും ആവശ്യമുണ്ട്. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495-2370178/76.

Related News

കൂടുതൽ വാർത്തകൾ »