13 November Tuesday

കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലെ ഫണ്ട്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018
കുറ്റ്യാടി
 നാദാപുരം, കുറ്റ്യാടി നിയോജക മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച ഫണ്ട് മന്ത്രിമാരും എംഎൽഎമാരും, ഉദ്യോഗസ്ഥന്മാരും ചേർന്ന് സ്വീകരിച്ചു.കാവിലുംപാറ, കായക്കൊടി, മരുതോങ്കര, കുറ്റ്യാടി, കുന്നുമ്മൽ, വളയം, വേളം, വാണിമേൽ, ചെക്യാട്, നാദാപുരം എന്നി പഞ്ചായത്തുകളിൽ നിന്നും ശേഖരിച്ച ധനസഹായമാണ് ചൊവ്വാഴ്ച കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ ക്യാന്പ്‌ ചെയ്‌ത്‌  മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ,എംഎൽഎമാരായ ഇ കെ വിജയൻ, പാറക്കൽ അബ്ദുള്ള,കലക്ടർ യു വി  ജോസ്, എന്നിവർ ചേർന്നു ഏറ്റു വാങ്ങിയത്. 
വിവിധ സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നുമുള്ള ഫണ്ടും മന്ത്രിമാർ  ഏറ്റുവാങ്ങി. ആർഡിഒ വി പി അബ്ദുൾ ഹമീദ്, ഫണ്ട്‌ സമഹാരണ സ്‌പെഷൽ  ഓഫിസർ കെ വി മോഹൻകുമാർ, താഹസിൽദാർ പി കെ സതീഷ് കുമാർ, അഡിഷണൽ തഹസിൽദാർ കെ കെ രവീന്ദ്രൻ ,ആർ രാധാകൃഷ്ണൻ, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ പി കുഞ്ഞമ്മത് കുട്ടി, എ സി  അബ്ദുൾ മജീദ്, ഒ വി ലത്തീഫ് ,എൻ ഷെറിഫ്, പി ജി ജോർജ്ജ്, കെ സജിത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌  സി എൻ ബാലകൃഷ്ണൻ, സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top