Top
21
Wednesday, February 2018
About UsE-Paper

ബസ്ബേയില്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌

താമരശേരി > താമരശേരി ബസ്ബേയില്‍ പ്രതിമ സ്ഥാപിക്കാനോ ഇരിപ്പിടം സ്ഥാപിക്കാനോ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടില്ലെന്ന എല്‍ഡിഎഫ് വാദം ശരിവയ്ക്കുന്ന രീതിയിലുള്ള വിവരാവകാശ രേഖ പുറത്ത്. വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയില്‍ യുഡിഎഫിന്റെ വാദം പൊളിയുകയായിരുന്നു.  ബസ്ബേയില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാനോ, സ്റ്റേജ് നിര്‍മിക്കാനോ തീരുമാനമെടുത്തിട്ടില്ലെന്നാണ് പുറത്തുവന്ന വിവരം. എല്‍ഡിഎഫ് പ്രതിനിധികള്‍ ഇത് നേരത്തേ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഏറെ വരുമാനം ലഭിച്ചുകൊണ്ടിരുന്ന പഞ്ചായത്ത് കെട്ടിടം രണ്ടുവര്‍ഷം മുമ്പ്  പൊളിച്ചു മാറ്റിയാണ് ബസ്ബേ നിര്‍മാണത്തിന്  കളമൊരുങ്ങിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഴിമതി നടത്താനാണ് ഈ നിര്‍മാണമെന്ന് ആക്ഷേപമുണ്ടായിരുന്നു.  രണ്ടുവര്‍ഷം ഇവിടെ യാതൊരു പ്രവൃത്തിയും നടന്നിരുന്നില്ല. കഴിഞ്ഞ മാസം ബസ് ബേ നിര്‍മാണം ആരംഭിച്ചു. ഇതിനിടയില്‍ കോണ്‍ഗ്രസിലെ ചില കോക്കസുകള്‍  പ്രസിഡന്റിനെ സ്വാധീനിച്ച് ഒരു സ്റ്റേജ് നിര്‍മിച്ചു.
 രണ്ട് ബസ്സിനുപോലും കയറാന്‍ സാധിക്കാത്ത സ്ഥലത്ത് സ്റ്റേജ് നിര്‍മിക്കുന്നത് ശക്തമായ പ്രതിഷേധത്തിന് കാരണമായതോടെ പഞ്ചായത്ത് തന്നെ പൊളിച്ചുനീക്കി. ഇതിന് ചെലവായ തുക പഞ്ചായത്തിന് നഷ്ടം വരുത്തിവച്ച അധികൃതരില്‍നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് രംഗത്ത് വന്നിരുന്നു. പിന്നീട് പബ്ളിക് ലൈബ്രറിക്കു മുന്നില്‍ പ്രവേശന കവാടത്തിനരികില്‍ പ്രതിമ സ്ഥാപിക്കാനും സമീപം മറ്റൊരു സ്റ്റേജ് നിര്‍മിക്കാനും രഹസ്യമായി തീരുമാനമെടുത്തു.    സാംസ്കാരിക സംഘടനകളും എല്‍ഡിഎഫ് അടക്കമുള്ളവര്‍ മുന്‍കൈയെടുത്താണ് അനധികൃതമായി ബസ്ബേയിലെ നിര്‍മാണ പ്രവൃത്തി തടഞ്ഞത്. അനധികൃതമായി നിര്‍മിച്ച സ്ഥലത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കാനായിരുന്നു എന്നും എല്‍ഡിഎഫ് ഗാന്ധി പ്രതിമക്കെതിരാണെന്നും യുഡിഎഫ് പ്രചരിപ്പിച്ചു. ഇതിനായി കോണ്‍ഗ്രസിലെ കോ ക്കസിന്റെ അഴിമതി  പങ്കാളിയായ ഡിസിസി പ്രസിഡന്റിനെ വരെ രംഗത്തിറക്കി. 

Related News

കൂടുതൽ വാർത്തകൾ »