Top
22
Tuesday, August 2017
About UsE-Paper

വീട്ടില്‍ സൂക്ഷിച്ച ആനക്കൊമ്പുകള്‍ പിടികൂടി

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് > വീട്ടില്‍ സൂക്ഷിച്ച രണ്ട് ആനക്കൊമ്പുകളും രണ്ട് നോട്ടെണ്ണുന്ന യന്ത്രങ്ങളും പിടികൂടി. മാവൂര്‍ കണ്ണിപറമ്പ് ഇലഞ്ഞിക്കല്‍ കെ എഫ് കൃഷ്ണന്റെ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്. മറിച്ചുവില്‍ക്കുന്നതിനായാണ് ഇവര്‍ ആനക്കൊമ്പ് വാങ്ങിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ആനക്കൊമ്പ് വിറ്റ് കിട്ടുന്ന പണം എണ്ണുന്നതിനാണ് നോട്ടെണ്ണുന്ന യന്ത്രങ്ങള്‍ എന്നാണ് നിഗമനം. 16.745, 16.900 കിലോഗ്രാമുകള്‍ തൂക്കം വരുന്ന ആനക്കൊമ്പുകളാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പും മറ്റും പിടികൂടിയത്.
വീട്ടുടമസ്ഥന്‍ കൃഷ്ണന്‍(72), മകന്‍ ശിവരാമകൃഷ്ണന്‍(39) എന്നിവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഇവരെ താമരശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറും. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷമേ മറ്റ് വിവരങ്ങള്‍ ലഭിക്കൂവെന്നും വനംവകുപ്പ് അറിയിച്ചു. ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം പത്മനാഭന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ പ്രദീപ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി റജിമോന്‍, പി വിജയന്‍, കെ എസ് നിഥിന്‍, എ ആസിഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Related News

കൂടുതൽ വാർത്തകൾ »