21 July Saturday

തോരാതെ മഴ: താലൂക്കിൽ 4 വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
വടകര
കനത്ത മഴ തുടരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വടകരതാലൂക്കിൽ  ശക്തമായ മഴയാണ് ലഭിച്ചത്. മഴക്ക് ചെറിയ ഇടവേളകളിൽ ശമനം ലഭിക്കുന്നുണ്ടെങ്കിലും വീണ്ടും കനത്തമഴ തുടരുകയാണ്. താലൂക്കിൽ നാലുവീടുകൾ തകർന്നു. പുഴകൾ, തോടുകൾ, കിണറുകൾ, കുളങ്ങൾ എന്നിവ നിറഞ്ഞുകവിഞ്ഞു. പാടശേഖരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിലായി. കാനകളിൽ വെള്ളം കയറിയതിനാൽ റോഡുകളും പുഴയാണ്. 
പലയിടങ്ങളിലും ഗതാഗതവും തടസ്സപ്പെട്ടു. വടകര നഗരത്തിൽ മേപ്പയിൽ, നാരായണനഗരം, പുതുപ്പണം അരവിന്ദ്ഘോഷ് റോഡ്, പുറങ്കര, പാക്കയിൽ, ചോളം വയൽ എന്നിവിടങ്ങളിലും ചോറോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തും വെള്ളംകയറി.
കനത്തമഴയിൽ മണിയൂർ പഞ്ചായത്ത് പാലയാട് നടയിൽ തുരുത്തിയിലേക്കുള്ള പാലം തകർന്ന് എട്ടുകുടുംബങ്ങൾ ഒറ്റപ്പെട്ടു. തുരുത്തിയിലേക്കുള്ള പാലം തകർന്നതിനാൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ പ്രയാസപ്പെട്ടു. ഇവരെ നാട്ടുകാർ തോണിയിൽ വീട്ടിലെത്തിക്കുകയായിരുന്നു. പതിയാരക്കര മുളിയേരി കുഞ്ഞലിമയുടെ വീടിന് മുകളിൽ തെങ്ങ് വീണ് ഭാഗികമായി തകർന്നു. ഭൂമി വാതുക്കലിലെ ഇടപ്പള്ളി അന്ത്രു ഹാജിയുടെ വീടും കച്ചേരി ഉണക്കിനാണ്ടി ലക്ഷം വീട് കോളനിയിലെ ചന്ദ്രന്റെ വീടും മഴയിൽ തകർന്നു.
നാദാപുരം
തുടർച്ചയായി പെയ്യുന്ന തോരാമഴയിൽ ജനജീവിതം ദുസ്സഹം. രണ്ടുവീടുകൾ തകർന്നു. വാണിമേലിലും ഇരിങ്ങണ്ണൂരിലുമാണ് വീടുകൾ തകർന്നത്. ഭൂമി വാതുക്കലിലെ ഇടപ്പള്ളി അന്ത്രു ഹാജിയുടെ വീടാണ് തെങ്ങ് വീണ് തകർന്നത് . ഇരിങ്ങണ്ണൂർ കച്ചേരി ഉണക്കിനാണ്ടി ലക്ഷം വീട് കോളനിയിലെ ചന്ദ്രന്റെ വീട് കനത്ത മഴയിൽ തകർന്നു വീണു. വീട്ടുകാർ വെളിയിലായതിനാൽ ആർക്കും പരിക്കില്ല. 
വാണിമേൽ പുഴ കരകവിഞ്ഞൊഴുകയാണ് വിഷ്ണു മഗലം ബണ്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് ആശങ്കക്കിടയാക്കി. മലയോര മേഖലയിലെ മിക്ക റോഡുകളും തോടുകളായ തോടെ ഗതാഗതം സ്തംഭിച്ചു. മഴയിൽ നാദാപുരത്ത് താലൂക്ക് ആശുപത്രിക്ക് മുമ്പിലെ ചെപ്പോടത്ത് അമ്മദിന്റെ വീട്ടുമതിൽ തകർന്നു.ബുധനാഴ്ച രാവിലെയാണ് സംഭവം. നിരവധി വാഹനങ്ങളും വിദ്യാർത്ഥികളടക്കം യാത്ര ചെയ്യുന്ന റോഡിലാണ് മതിൽ തകർന്ന് വീണത്. ചെറുമോത്ത് ‐ പള്ളിമുക്ക് റോഡിൽ വെള്ളം കയറിയത് ദുരിതത്തിനിടയാക്കി‐ ബണ്ടിലെ ജലനിരപ്പ് ഉയരുമ്പോൾ ചെറുമോത്ത് റോഡ് വെള്ളത്തിനടിയിലാവുന്നത് പതിവാണ്.
ശക് ത മാ യ കാറ്റിലും മഴയിലുംമരം കടപുഴകി വീണ് വീട് തകർന്നു. .കാവിലുംപാറ പഞ്ചാ യ ത്തിലെ ചീത്തപ്പാട് ആയ നിയുള്ള പറമ്പത്ത് ഭാസ്ക്കരന്റെ വീടിനു മുകളിലാണ് മരം കടപുഴകി വീണ് മേൽക്കൂര തകർന്നത്.ബുധനാഴ്ച വൈകുന്നേരമാണ് അപകടം.
 

 

പ്രധാന വാർത്തകൾ
Top