20 July Friday

വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമം: 17കാരൻ ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
നാദാപുരം
ഉമ്മത്തൂരിൽ സ്കൂളിലേക്കുള്ള ഇടവഴിയിൽ വച്ച് വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ  പ്രതിയെ തിരിച്ചറിഞ്ഞു. 17കാരനായ പ്രതി ഒളിവിലാണ്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഉമ്മത്തൂർ എസ്ഐ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് വിടുതൽ സർടിഫിക്കറ്റ് വാങ്ങി തിരിച്ചു വരുന്നതിനിടെ സ്കൂളിലേക്കുള്ള ഇടവഴിയിൽ വച്ച് അക്രമിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥി തിരിച്ച് സ്കൂളിലെത്തി നടന്ന സംഭവം അധ്യാപകരെ അറിയിച്ചു.
 വളയം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ പി എൽ ബിനുലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി  പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കായി തെരച്ചൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇയാൾക്കായി അന്വേഷണം ഊജ്ജിതമാണെന്നും പോലീസ് പറഞ്ഞു.
 

 

പ്രധാന വാർത്തകൾ
Top