21 July Saturday

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം വീടിനുനേരെ ബോംബേറ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

 

വടകര
ഇരുളിന്റെ മറവിൽ നടക്കുത്താഴെ സാമൂഹ്യവിരുദ്ധരുടെ ആക്രമം. വീടിനുനേരെ  ബോംബേറ്. മയ്യന്നൂരിലെ വലിയാറമ്പത്ത് മൂസയുടെ മകൻ കരീമിന്റെ വീടിന് നേരെയാണ് രാത്രി രണ്ടോടെ സാമൂഹ്യവിരുദ്ധർ ബോംബേറിഞ്ഞത്. ബോംബേറിൽ വീടിന്റെ ഗ്ലാസുകൾ തകർന്നു. ചുമരിനും കേടുപാടുസംഭവിച്ചു. കരീം ഉറങ്ങികിടക്കുന്ന റൂമിനെരേയായിരുന്നു അക്രമം. ഉഗ്രശബ്ദം കേട്ടാണ് ഭാര്യയും കുട്ടികളും എഴുന്നേറ്റത്. ആർക്കും  പരിക്കേറ്റിട്ടില്ല. 
കഴിഞ്ഞ ദിവസം ടൗണിനടുത്തെ മാക്കനാരി കുഞ്ഞമ്മദിന്റെ വീടിനുനേരെയും  രാത്രി കല്ലേറ് നടത്തി വീടിന്റെ ഗ്ലാസും മറ്റും തകർത്തിരുന്നു. കൂടാതെ മയ്യന്നൂർ ടൗണിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും ഷിബിൻ സ്മാരകം എന്ന ബോർഡും നശിപ്പിച്ചു. ചിലകടകളിൽ കളവും നടത്തിയിട്ടുണ്ട്. 
സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള നീക്കമാണിതെന്ന് കരുതുന്നു. സംഭവത്തിൽ നാട്ടുകാർക്കിടയിൽ വ്യാപകപ്രതിഷേധമുയർന്നിട്ടുണ്ട്. പ്രദേശത്ത് രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് നടത്തണമെന്നും സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തുന്ന ക്രിമിനലുകളെ കണ്ടെത്തി നിയമത്തിന് പിന്നിൽ കൊണ്ടുവാരാൻ അധികൃതർ തയ്യാറാവണമെന്ന് സിപിഐ എം വില്ല്യാപ്പള്ളി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ബസ്സ്റ്റോപ്പും ബോർഡും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രകടനം നടത്തി. 
 
പ്രധാന വാർത്തകൾ
Top