19 January Saturday

മാഹി മദ്യവുമായി രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
വടകര
മാഹിയിൽ നിന്ന‌് ഓട്ടോയിലും സ‌്കൂട്ടറിലും കടത്തുകയായിരുന്നു 96 കുപ്പി വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. ദേശീയപാതയിൽ എക‌്സൈസ‌് സംഘം നടത്തിയ വാഹന പരിശോധനയിലാണ‌് അഴിയൂർ ചെറിയപറമ്പത്ത‌് പ്രകാശൻ (49), ബേപ്പൂർ തുലാത്തിൽ ഷിനോജ‌് (22) എന്നിവരാണ‌് അറസ‌്റ്റ‌ിലായത‌്. 
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ‌് ചെയ‌്തു. പ്രിവന്റീവ‌് ഓഫീസർമാരായ എൻ കെ വിനോദൻ, കെ പി ജയരാജൻ, സിവിൽ എക‌്സൈസ‌് ഓഫീസർമാരായ രാകേഷ‌് ബാബു, കെ എൻ ജിജു, സി എം സുരേഷ‌്കുമാർ, ടി വിശ്വനാഥൻ, വി സി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ‌് പരിശോധന നടത്തിയത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top