Top
24
Friday, February 2017
About UsE-Paper

സപ്ളൈകോ ഓഫീസിലേക്ക് മാര്‍ച്ച്

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > വിവിധ ആവശ്യങ്ങളുന്നയിച്ച് സപ്ളൈകോ എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) ആഭിമുഖ്യത്തില്‍ സപ്ളൈകോ റീജ്യണല്‍ ഓഫീസിലേക്ക് 12ന് മാര്‍ച്ചും ധര്‍ണയും നടക്കും. ധര്‍ണ രാവിലെ 10ന് സിഐടിയു ജില്ലാ സെക്രട്ടറി പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിക്കുന്ന മാര്‍ച്ച് സ്റ്റേഡിയം ജങ്ഷന്‍വഴി ചിന്താവളപ്പിലൂടെ ജയില്‍റോഡിലുള്ള മേയണ്‍സ് ബില്‍ഡിങ്ങിലെ റീജ്യണല്‍ ഓഫീസ് പരിസരത്ത് സമാപിക്കും. യൂണിയന്റെ അവകാശ പ്രഖ്യാപനരേഖ അംഗീകരിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് കോമണ്‍ സര്‍വീസ് റൂള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.


 

Related News

കൂടുതൽ വാർത്തകൾ »