20 September Thursday

ദുരിതാശ്വാസ ഫണ്ട്‌ സമാഹരണം; മന്ത്രി ടി പി ഇന്ന്‌ വടകരയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
വടകര
പ്രളയക്കെടുതിയിൽ നാടിന്‌ കൈത്താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മണ്ഡലത്തിലെ ഫണ്ട്‌ ശേഖരണത്തിന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ ചൊവ്വാഴ്‌ച വടകരയിൽ. രാവിലെ ഒന്പതു മുതൽ 12വരെ റസ്‌റ്റ്‌ ഹൗസിൽ നടക്കുന്ന ചടങ്ങിൽ ദുരിതാശ്വാസ ഫണ്ട്‌ മന്ത്രി ഏറ്റുവാങ്ങും.
 പ്രളയത്തിൽ തകർന്ന കേരളത്തെ പുനർ നിർമിക്കുന്നതിനായി നടക്കുന്ന ഫണ്ട്‌ ശേഖരണത്തിന്‌ പൊതുജനങ്ങൾ അകമഴിഞ്ഞ സംഭാവന നൽകണമെന്ന്‌ സി കെ നാണു എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭ്യർഥിച്ചിരുന്നു. 
 വടകര നഗരസഭ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ അഴിയൂർ, ഏറാമല, ഒഞ്ചിയം, ചോറോട്‌ പഞ്ചായത്തുകളിലെയും ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്‌ ശേഖരണമാണ്‌ നടക്കുക.
പ്രധാന വാർത്തകൾ
Top