20 September Thursday

നാദാപുരത്ത് വീട്കു ത്തിത്തുറന്ന് മോഷണ ശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
നാദാപുരം
 നാദാപുരത്ത് വീട് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമം.  ചേറ്റു വെട്ടി യിലെ മീത്തലെ പുളിക്കൂൽ താമസിക്കും കുളത്തിൽ ഹാശിം തങ്ങളുടെ വീട്ടിലാണ് സംഭവം. ഒരാഴ്ച മുമ്പ് കുടുംബം വീട് പൂട്ടി പോയതായിരുന്നു.   വീടിന്റെ പിറകുവശത്തെ ഗ്രിൽസിന്റെ പൂട്ട് പൊളിച്ച ശേഷം വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്ത് കടന്നത്. അടുക്കളയിലെ ബർത്തിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ച് തുറന്നാണ് മുറികളിൽ കടന്നത്.വീട്ടിലെ അലമാരകളിലുള്ള വസ്തുക്കളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.വീട്ടിൽ സ്വർണ്ണവും പണവും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.  നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top