15 November Thursday

എലിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
പയ്യോളി
എലിപ്പനിപോലുള്ള പകർച്ചപ്പനികൾ വ്യാപകമാകുന്നതിനെതിരെ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തുന്നതി​ന്റ ഭാ​ഗമായി പയ്യോളി ന​ഗരസഭ അടിയന്തര കൗൺസിൽ യോ​ഗം വിളിച്ചുചേർത്തു. ന​ഗരസഭാ കൗൺസിലർമാർ, ജീവനക്കാർ, ആരോ​ഗ്യവിഭാ​ഗം ജീവനക്കാർ, ഇരിങ്ങൽ പിഎച്ച്സി മെഡിക്കൽ ഓഫീസർ, ആയുർവേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാർ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. 
അലോപ്പതി, ആയുർവേദ, ഹോമിയോ ഡോക്ടർമാർ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. എല്ലാ വാർഡുകളിലും പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിനും വീടുകൾതോറും പ്രതിരോധം സംബന്ധിച്ച് ലഘുലേഖ വിതരണംചെയ്യുന്നതിനും  കൗൺസിൽ യോ​ഗം തീരുമാനിച്ചു.   അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ​​ഗ്ലൗസ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകുന്നതിനും ക്ഷീരകർഷകരുടെ പ്രത്യേക യോ​ഗം വിളിച്ചുചേർക്കുന്നതിനും യോ​ഗം തീരുമാനിച്ചു. ചെയർപേഴ്സൺ വി ടി ഉഷ അധ്യക്ഷയായി. വൈസ് ചെയർമാൻ കെ വി ചന്ദ്രൻ, സ്ഥിരംസമിതി ചെയർമാൻമാർ, ന​ഗരസഭാ സെക്രട്ടറി ജസിത എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
Top