17 August Friday

കുടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
പുതുപ്പാടി
കണ്ണപ്പൻകുണ്ടിൽ അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ  മഴ വീണ്ടും കനത്തതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുടുതൽ പേരെത്തി.  താമരശേരി താലൂക്കിലെ ആറ് ക്യാമ്പുകളിൽ 179 കുടുംബങ്ങളിലായി 646 പേരുണ്ട‌്.  പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സെന്റ് ജോസഫ് സ്‌കൂളിൽ 87 കുടുംബങ്ങൾ (300 പേർ), മണൽവയൽ എകെടിഎം എൽപി സ്‌കൂളിൽ 66 കുടുംബങ്ങൾ (250), തിരുവമ്പാടി പഞ്ചായത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിൽ 15 കുടുംബങ്ങൾ (48), മുത്തപ്പൻപുഴ എൽപി സ്‌കൂളിൽ 3 കുടുംബങ്ങൾ (13), കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എൽപി സ്‌കൂളിൽ 6 കുടുംബങ്ങൾ (28), കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടം പിഎച്ചസി 2 കുടുംബങ്ങൾ (7) എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 
മഴക്കെടുതിയിൽ താമരശേരി താലൂക്കിൽ 15 വീടുകൾ പൂർണമായും 98 വീടുകൾ ഭാഗികമായും തകർന്നു. പുതുപ്പാടി പഞ്ചായത്തിൽ 10 വീടുകൾ പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു. കൂടരഞ്ഞിയിൽ നാല് വീടുകൾ പൂർണമായും 75 വീടുകൾ ഭാഗികമായും തകർന്നു. തിരുവമ്പാടിയിൽ ഒരു വീട് പൂർണമായും കോടഞ്ചരി നെല്ലിപ്പൊയിലിലൽ മൂന്ന് വീട് ഭാഗികമായും തകർന്നു.
പ്രധാന വാർത്തകൾ
Top