19 September Wednesday

പരിസര ശുചീകരണം; സഹകരിച്ചില്ലെങ്കിൽ നടപടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

 

കോഴിക്കോട‌്
പകർച്ചപ്പനിക്ക് ഇടയാക്കുന്ന തരത്തിൽ കൃഷിത്തോട്ടങ്ങളിൽ വെളളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ആരോഗ്യ സേനയെ ഉപയോഗിച്ച് ആഴ്ചയിൽ ഒരു ദിവസം പഞ്ചായത്തുകളിൽ ശുചീകരണ പ്രവൃത്തി നടത്തണം. കൃഷിയിടത്തിലെ അടയ്ക്ക, തേങ്ങ തൊണ്ടുകൾ, കൊക്കോ തോടുകൾ, പാള, റബ്ബർ പാൽ ശേഖരിക്കുന്ന ചിരട്ടകൾ തുടങ്ങി വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള മുഴുവൻ വസ്തുക്കളും കൃഷിയിടങ്ങളിൽ നിന്ന് യഥാസമയം മാറ്റണം. ഒഴിഞ്ഞു കിടക്കുന്ന തോട്ടങ്ങളും പറമ്പുകളും ജനങ്ങളുടെ കൂട്ടായ്മയിലൂടെ ശുചീകരിക്കണം. യോഗത്തിൽ പങ്കെടുത്തിട്ടും ശുചീകരണ പ്രവൃത്തികളുമായി സഹകരിക്കാത്തവർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് കർശന നടപടിയെടുക്കും.
ക്വാറികളിൽ മാലിന്യനിക്ഷേപം നടത്തുന്നതിനെതിരെ നടപടി വേണം. ഇക്കാര്യം ജില്ലാ ആസൂത്രണ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എഡിഎം അറിയിച്ചു. 
എഡിഎം ടി ജനിൽകുമാർ അധ്യക്ഷനായി. ഡിഎംഒ ഡോ. ആശാദേവി, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. വി ലതിക, ജില്ലാ മലേറിയ ഓഫീസർ പ്രകാശ് കുമാർ, ടെക്‌നിക്കൽ അസി. കെ ടി മോഹനൻ, ഹംസ എസ് ഇസ്മാലി, തുടങ്ങിയവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
Top