22 September Saturday

സ്വകാര്യ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഒന്പത്‌ പേർക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
അഴിയൂർ
ദേശീയപാത ചോമ്പാല്‍ ബ്ലോക്ക് ഒഫീസിനു സമീപം ബസ്സും, പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച്‌ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച്ച രാവിലെ  പതിനൊന്നോടെയാണ് അപകടം. പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ശരത്ത് ലാല്‍ മുഴപ്പിലങ്ങാടിനെ വടകര സ്വകാര്യ ആശുപത്രിയിലും, ബസ്‌ യാത്രക്കാരായ കണ്ണൂക്കര കണ്ണുവയല്‍ കുനിയില്‍ നുര്‍സന,തോടന്നൂർ പുത്തൻ പുരയിൽ സരിഗ, ശോഭ തോടന്നൂര്‍, രേഖ കീഴ്പയ്യൂര്‍, ബീന ഇരിങ്ങത്ത്, വടകര കടുവാനത്ത് ശോഭ, ഷബിന്‍ വടവന്നുര്‍ എന്നിവരെ മാഹി ഗവ:ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോഴിക്കോട്ഭാഗത്ത് നിന്ന് തലശ്ശേരിക്ക് പോകുകയായിരുന്ന ബസ്സും,എതിര്‍ ദിശയില്‍ നിന്നു വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. 
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവർ ശരത്ത് ലാലിനെ ഏറെ പണിപ്പെട്ടു പോലീസും, ഫയര്‍ ഫോഴ്സും, നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്ന്‌  ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടായി.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top