20 November Tuesday

അഭിമന്യുവിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാൻ രക്തസാക്ഷി ഷിബിന്റെ അച്ഛനെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
നാദാപുരം
ക്യാമ്പസ‌് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എറണാകുളം മഹാരാജാസ‌് കോളേജ‌് വിദ്യാർഥി  അഭിമന്യുവിന്റെ വീട്ടിൽ  രക്തസാക്ഷി സി കെ ഷിബിന്റെ അച്ഛൻ സി കെ ഭാസ്കരൻ എത്തി. കുടുംബത്തെ സമാശ്വസിപ്പിക്കാനായി  തിങ്കളാഴ‌്ച പകൽ രണ്ടരയോടെയാണ് സി കെ  ഭാസ്കരൻ നാദാപുരത്തെ പാർടി പ്രവർത്തകർക്കൊപ്പം വട്ടവടയിലെ വീട്ടിലെത്തിയത്. സമപ്രായക്കാരായിരുന്ന അഭിമന്യുവിന്റെയും  സി കെ ഷിബിന്റെ ഓർമകൾ ഇരുവരും പങ്കുവച്ചു. 2015 ജനുവരി 22 ന് മുസ്ലിംലീഗ് ക്രിമിനൽ സംഘം റോഡരികിൽ  വെട്ടി ക്കൊലപ്പെടുത്തിയ  മകന്റെ നൊമ്പരപ്പെടുത്തുന്ന ഓർമകളുമായാണ്  ഭാസ‌്കരൻ  അഭിമന്യുവിന്റെ കുടുംബത്തെ  ആശ്വസിപ്പിച്ചത്.  രണ്ട് മണിക്കൂറോളം  വീട്ടിൽ ചെലവഴിച്ച്  അഭിമന്യുവിന്റെ ബലി കുടീരത്തിൽ  ഒരുപിടി രക്തപുഷ്പങ്ങൾ വിതറിയാണ് നാദാപുരത്തേക്ക് മടങ്ങിയത്.
പ്രധാന വാർത്തകൾ
Top