18 November Sunday

നിർമാണത്തൊഴിലാളികൾ മാർച്ച‌് നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
 തിരുവനന്തപുരം/ കോഴിക്കോട‌്
നിർമാണത്തൊഴിലാളികളുടെ പ്രശ‌്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട‌് കൺസ‌്ട്രക‌്ഷൻ വർക്കേഴ‌്സ‌് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക‌് മാർച്ച‌് നടത്തി. തിരുവനന്തപുരത്ത‌് ഏജീസ‌് ഓഫീസിലേക്ക‌ും മറ്റ‌് ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുമായിരുന്നു മാർച്ച‌്. നോട്ട‌് നിരോധനവും ജിഎസ‌്ടിയുംമൂലം തകർന്ന നിർമാണവ്യവസായത്തെ സംരക്ഷിക്കുക, കരിങ്കല്ല‌്, ചെങ്കല്ല‌്, മണൽ എന്നിവയ‌ുടെ ഖനനത്തിന‌് കേന്ദ്ര സർക്കാരും ഹരിത ട്രിബ്യൂണലും ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുക, തൊഴിലാളികളെ ഇഎസ‌്ഐ സ‌്കീമിൽ ഉൾപ്പെടുത്തുക, നിർമാണ ത്തൊഴിലാളികൾക്ക‌് വീട‌് നിർമാണത്തിന‌് ധനസഹായം നൽകുക, സ‌്ത്രീ ത്തൊഴിലാളികളുടെ പെൻഷൻ പ്രായം 55 ആക്കുക, മിനിമം പെൻഷൻ 3000 രൂപയാക്കുക തുടങ്ങിയവയാണ‌് ആവശ്യങ്ങൾ. 
തിരുവനന്തപുരം ഏജീസ‌് ഓഫീസിലേക്ക‌് നടത്തിയ മാർച്ച‌് സിഐടിയു സംസ്ഥാന പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ ഉദ‌്ഘാടനംചെയ‌്തു. 
ജില്ലാ നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ  കോഴിക്കോട‌് ആദായ നികുതി ഓഫീസിലേക്ക‌് തൊഴിലാളി മാർച്ച‌് നടത്തി. നൂറുകണക്കിന‌് തൊഴിലാളികൾ അണിനിരന്ന മാർച്ച‌് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ‌്ഘാടനംചെയ‌്തു. 
 സിഐടിയു ജില്ലാ പ്രസിഡന്റ‌് വി പി കുഞ്ഞികൃഷ‌്ണൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ ട്രഷറർ ടി വേലായുധൻ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി എം കുട്ടികൃഷ‌്ണൻ സ്വാഗതം പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top