26 September Wednesday

'വർഗീയത തുലയട്ടെ' സിപിഐ എം പ്രതിഷേധ കൂട്ടായ്മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
വടകര
എസ്ഡിപിഐ‐കാമ്പസ് ഫ്രണ്ട് തീവ്രവാദികളെ ഒറപ്പെടുത്തുക,  വർഗീയതക്കെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി തീവ്രവാദത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രതിഷേധ കൂടായ്മ സംഘടിപ്പിക്കും. ഏരിയാകേന്ദ്രങ്ങളിൽ നാലുമുതൽ ഏഴുവരെ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ സാമൂഹ്യ‐രാഷ്ട്രീയ‐സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഏറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ  എസ്ഡിപിഐ‐കാമ്പസ്ഫ്രണ്ട് ശക്തികൾ അരുംകൊല ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ വർഗീയതയുടെ വിഷവിത്തുക്കളെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് സിപിഐ എം ജനങ്ങളെ അണിനിരത്തി രംഗത്തുവരുന്നത്. നാട്ടിലെ സമാധാനാന്തരീക്ഷം തകർത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തുറന്നുകാട്ടാനും വർഗീയത ഉപേക്ഷിക്കാൻ ജനങ്ങളെ സജ്ജരാക്കുയുമാണ് പാർടി ലക്ഷ്യമിടുന്നത്. 
വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് നാലിന് കോട്ടപറമ്പിൽ ചേരുന്ന പരിപാടി സംസ്ഥാന കമ്മറ്റിയംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഒഞ്ചിയം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളിയിൽ ചേരുന്ന പ്രതിഷേധം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്കരൻ ഉദ്ഘാടനം ചെയ്യും. കുന്നുമ്മൽ ഏരിയ പ്രതിഷേധ കൂട്ടായളമ കുറ്റ്യാടിയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യും. നാദാപുരം ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തിൽ  നാദാപുരം ടൗണിൽ  ചേരുന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 
പ്രധാന വാർത്തകൾ
Top